Sabarimala : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

Sabarimala Seven Pilgrims Injured In Mini Bus Accident : എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. കുട്ടികളടക്കം 22 പേരാണ് ബസിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

Sabarimala : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Published: 

18 Nov 2024 06:40 AM

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി എരുമേലി കണമല ഇറക്കത്തിൽ വച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലും എരുമേലി സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തമിഴ്നാട്ടിലെ നാമക്കൽ സ്വദേശികളാണ് അപകടത്തിൽ പെട്ട മിനി ബസിൽ ഉണ്ടായിരുന്നത്. കുട്ടികൾ ഉൾപ്പെടെ 22 ഭക്തർ വാഹനത്തിലുണ്ടായിരുന്നു. കണമല ഇറക്കത്തിൽ അട്ടി വളവിന് സമീപത്തുവച്ച് നിയന്ത്രണം തെറ്റിയ വാഹനം മൺതിട്ടയിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളജിലും നാല് പേരെ എരുമേലി സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തി ഭക്തരെ ആശുപത്രികളിലെത്തിച്ചത്. ഈ പ്രദേശത്ത് മുൻപും അപകടങ്ങളുണ്ടായിട്ടുണ്ട്.

Also Read : Sabarimala : തീർത്ഥാടകരെ നിർത്തിയുള്ള യാത്ര വേണ്ട; ഫിറ്റ്നസില്ലാത്ത ഒരു ബസ് പോലും ഉണ്ടാവരുത്: കെഎസ്ആർടിസിയ്ക്ക് നിർദ്ദേശവുമായി ഹൈക്കോടതി

ഈ മാസം 16നാണ് ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി പുലർച്ചെ മുന്നു മണിക്ക് നട തുറന്നു. ആദ്യ ദിനം 70,000 പേരാണ് ഓൺ ലൈൻ വഴി ശബരിമല ദർശനത്തിനായി ബുക്ക് ചെയ്തത്. മൂന്ന് മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീണ്ടും തുറന്ന് രാത്രി 11ന് അടയ്ക്കും. എല്ലാ ദിവസവും രാവിലെ നെയ്യഭിഷേകം നടക്കും. ഉഷഃപൂജ രാവിലെ 7.30നാണ്. ഉച്ചപൂജ 12.30ന്. വൈകിട്ട് 6.30ന് ദീപാരാധനയും രാത്രി 9.30ന് അത്താഴപൂജയും നടക്കും. 11ന് ഹരിവരാസനം പാടിയാണ് നട അടയ്ക്കുന്നത്. ഇത്തവണ 18 മണിക്കൂറാണ് ദർശന സൗകര്യം. വെർച്വൽ ക്യൂ വഴി ഒരു ദിവസം 70,000 പേർക്ക് ദർശനം നടത്താം. സ്പോട്ട് ബുക്കിംഗിലൂടെ 10,000 പേർക്കും അവസരം ലഭിക്കും.

ശബരിമലയിലെ തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തീർഥാടനകാലം പരിഗണിച്ച് റെയിൽവേ ഒമ്പത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. ശബരിമല സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ തീർത്ഥാടകരെ നിർത്തിയുള്ള യാത്ര വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർവീസ് നടത്തുന്നതിൽ ഫിറ്റ്നസ് ഇല്ലാത്ത ഒരു ബസ് പോലും ഉണ്ടാവരുത്തെന്നും നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

 

Related Stories
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം