Sabarimala Update: ‘ഒരു ഭക്തനെയും തിരിച്ചയക്കില്ല’; റദ്ദാക്കിയ വിർച്വൽ ക്യൂ സ്ലോട്ടുകൾ 8 മണിക്കൂറിന് ശേഷം ലഭ്യമാകും

Sabarimala Mandala Makaravilakku Update: വിർച്വൽ ക്യൂ സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം റദ്ദാക്കിയാൽ, അവ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക എട്ട് മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. പുതിയ പരിഷ്കാരം നവംബർ 24 രാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഒരു ഭക്തൻ ബുക്ക് ചെയ്ത സ്ലോട്ട് റദ്ദാക്കിയാൽ, കൃത്യം എട്ട് മണിക്കൂർ കഴിഞ്ഞു മാത്രമേ ആ സ്ലോട്ട് പോർട്ടലിൽ വീണ്ടും ബുക്കിങ്ങിനായി തെളിയുകയുള്ളൂ.

Sabarimala Update: ഒരു ഭക്തനെയും തിരിച്ചയക്കില്ല; റദ്ദാക്കിയ വിർച്വൽ ക്യൂ സ്ലോട്ടുകൾ 8 മണിക്കൂറിന് ശേഷം ലഭ്യമാകും

പ്രതീകാത്മക ചിത്രം

Published: 

25 Nov 2026 | 06:36 AM

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനായുള്ള വിർച്വൽ ക്യൂ ബുക്കിങ്ങിൽ സുപ്രധാന പരിഷ്കാരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിർച്വൽ ക്യൂ സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം റദ്ദാക്കിയാൽ, അവ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക എട്ട് മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. പുതിയ പരിഷ്കാരം നവംബർ 24 രാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഒരു ഭക്തൻ ബുക്ക് ചെയ്ത സ്ലോട്ട് റദ്ദാക്കിയാൽ, കൃത്യം എട്ട് മണിക്കൂർ കഴിഞ്ഞു മാത്രമേ ആ സ്ലോട്ട് പോർട്ടലിൽ വീണ്ടും ബുക്കിങ്ങിനായി തെളിയുകയുള്ളൂ.

കൂട്ടത്തോടെ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്തശേഷം, ആവശ്യാനുസരണം റദ്ദാക്കി ഉടൻ തന്നെ മറ്റുള്ളവർക്കായി ബുക്ക് ചെയ്ത് നൽകുന്ന തരത്തിലുള്ള ആസൂത്രിത ശ്രമങ്ങൾ ഉണ്ടെങ്കിൽ അത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം കൊണ്ടുവരുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ദർശനത്തിനായി എത്തുന്ന ഒരു ഭക്തനെപ്പോലും നിരാശപ്പെടുത്തി തിരിച്ചയക്കില്ലെന്നും, എല്ലാ തീർത്ഥാടകർക്കും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

ALSO READ: ശബരിമല വെർച്വൽ ക്യൂ: കടുത്ത നിയന്ത്രണങ്ങൾ ഈ വർഷം ഇല്ല

മണ്ഡലമകരവിളക്ക് കാലം ഒരാഴ്ച പിന്നിടുമ്പോൾ പൂർണ സംതൃപ്തി നൽകുന്നതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പറഞ്ഞു. വിർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പൻമാർ വരുന്നത് മൂലം കൃത്യമായ തയ്യാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്ന അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഇക്കൊല്ലത്തെ പ്രധാന മാറ്റമായി അദ്ദേഹം എടുത്തുപറഞ്ഞു. പണമിടപാട് പൂർണ്ണമായും ഡിജിറ്റൽ ആക്കിയതിനാൽ വരുമാന ചോർച്ച തടയാനും സാധിച്ചിട്ടുണ്ട്. ഇത്‌ മൊത്തം വരുമാനത്തിന്റെ വർധനയിൽ പ്രതിഫലിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷമാണ് തൃപ്തി നൽകുന്ന മറ്റൊരു കാര്യമായി കെ ജയകുമാർ പറയുന്നത്.

നിലയ്ക്കലിൽ വാഹനങ്ങളുടെ പാർക്കിംഗ് മുമ്പത്തേക്കാൾ വളരെയധികം ക്രമീകരിക്കപ്പെട്ടു. 12,000 വാഹനങ്ങൾ വരെ ഒരേ സമയം പാർക്ക് ചെയ്യാവുന്നതാണ് നിലവിലെ ക്രമീകരണം. തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്തിടത്തേക്ക് പോകാൻ നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസിയുടെ സർക്കുലർ സർവീസുകളുടെ എണ്ണം വരും ദിവസങ്ങളിൽ കൂട്ടാനും പദ്ധതിയുണ്ട്. അയ്യപ്പനെ കാണാൻ വരുന്ന ഒരു ഭക്തനെയും മടക്കി അയക്കില്ലെന്ന് കെ. ജയകുമാർ വ്യക്തമാക്കി.

ശബരിമലയിലെ തിരക്ക്

സ്പോട്ട് ബുക്കിംഗ് നേരത്തെ 5000 എണ്ണം വർധിപ്പിച്ചിരുന്നു. ആവശ്യമുണ്ടെങ്കിൽ 5000 എണ്ണം കൂടി കൂട്ടുമെന്നാണ് അധിക‍ൃതർ പറയുന്നത്. ഭക്തരുടെ എണ്ണം ക്രമനുഗതമായി കൂടുന്നുണ്ട്. നവംബർ 23 ന് 75000 പേർ എത്തി. നവംബർ 24 ന് 80000 പേർ എത്തി. മല കയറുന്നവരുടെ എണ്ണം കൂടിയിട്ടും തിരക്കിന്റെ തീവ്രത സന്നിധാനത്ത് അനുഭവപ്പെടാത്തത് കൃത്യമായ ഏകോപനം മൂലമാണെന്ന് അധികൃതർ പറയുന്നു. അപ്പാച്ചിമേട്ടിൽ കാർഡിയാക് കേന്ദ്രത്തിന് സമീപം നവീകരിച്ചു മനോഹരമാക്കി മാറ്റിയ തീർത്ഥാടക വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒരാഴ്ച്ചക്കുള്ളിൽ നടക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അറിയിച്ചു.

English Summary:

Sabarimala Latest Update, Devaswom Board announces that cancelled Virtual Queue slots will reopen for fresh booking only after an 8-hour gap to curb bulk booking misuse.

Loading...
Unable to load recommendations.
Follow Us
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ