Sabarimala Weather update: അയ്യപ്പ തീർത്ഥാടകർ ജാഗ്രത! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴ

Sabarimala Weather Update: ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും ഉണ്ട്. അതിനാൽ അയ്യപ്പ തീർത്ഥാടകർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക...

Sabarimala Weather update: അയ്യപ്പ തീർത്ഥാടകർ ജാഗ്രത! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴ

Sabarimala Weather Update

Updated On: 

21 Nov 2025 | 06:49 AM

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പമ്പ, നിലക്കൽ, സന്നിധാനം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒന്നോ രണ്ടോ തവണ മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കുമെന്നാണ് സൂചന.

മണിക്കൂറിൽ ഒന്നുമുതൽ മൂന്ന് സെന്റീമീറ്റർ വരെയുള്ള മഴ ലഭിച്ചേക്കാം. 24 മണിക്കൂറിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും ഉണ്ട്. അതിനാൽ അയ്യപ്പ തീർത്ഥാടകർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.

അതേസമയം എന്ന വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ALSO READ: കുടയും കോട്ടുമെല്ലാം എടുത്തോളൂ; 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്‌

24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.ശനിയാഴ്ച മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ചയും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച 7 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം കഴിഞ്ഞ മണിക്കൂറുകളിൽ സന്നിധാനം പമ്പ നിലക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്