Sabarimala Weather Update: അയ്യപ്പസ്വാമികളുടെ ശ്രദ്ധയ്ക്ക്! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ സാധ്യത

Sabarimala Weather Update: ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുകയാണ്. അതിനൊപ്പം മഴയും പെയ്യുമ്പോൾ കാര്യങ്ങൾ കൂടുതൽ ദുർഘടമാകാൻ സാധ്യതയുണ്ട്. അതിനാൽ തീർഥാടകർ...

Sabarimala Weather Update: അയ്യപ്പസ്വാമികളുടെ ശ്രദ്ധയ്ക്ക്! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ സാധ്യത

Sabarimala Weather

Updated On: 

19 Nov 2025 07:57 AM

പത്തനംതിട്ട: ശബരിമലയിൽ ഇന്നും മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സന്നിധാനം, നിലക്കൽ, പമ്പ എന്നിങ്ങനെ തരംതിരിച്ചാണ് മഴ പ്രവചനം. ഇന്ന് മൂന്ന് മേഖലകളിലും മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സന്നിധാനത്ത് ഇന്ന് ആകാശം പൊതുവേ മേഘാവൃതം ആയിരിക്കും. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കൂടാതെ മണിക്കൂറിൽ രണ്ട് സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കാം.

നിലക്കലിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മേഘങ്ങളാൽ ആകാശം പൊതുവേ ഇരുണ്ടതായിരിക്കും. ഒന്നോ രണ്ടോ തവണയായി നേരിയതോ മിതമായതോ ആയ മഴയാണ് ലഭിക്കുക. രണ്ടു സെന്റീമീറ്റർ വരെ മഴ ലഭിക്കാം. പമ്പയിലും ആകാശം മേഘാവൃതം ആയിരിക്കും. ഒന്നോ രണ്ടോ തവണയായി രണ്ട് സെന്റീമീറ്റർ വരെ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യത. ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുകയാണ്. അതിനൊപ്പം മഴയും പെയ്യുമ്പോൾ കാര്യങ്ങൾ കൂടുതൽ ദുർഘടമാകാൻ സാധ്യതയുണ്ട്. അതിനാൽ തീർഥാടകർ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.

ALSO READ: 3 ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാല്‍ ലക്ഷത്തിലധികം തീർത്ഥാടകർ; ഇന്നു മുതൽ സ്പോട്ട് ബുക്കിങ് 20000 പേർക്ക് മാത്രം

എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഭക്തജന തിരക്ക് കാരണം പലരും മലകയറാൻ സാധിക്കാതെ തിരിച്ചു പോവുകയായിരുന്നു. സേലത്തിൽ നിന്നും എത്തിയ 37 അയ്യപ്പഭക്തരാണ് പന്തളത്തെത്തി മാലയൂരി തിരിച്ചുപോയത്. അപകട സാഹചര്യം കണക്കിലെടുത്ത് കുറുക്കുവഴികളിലൂടെ തീർത്ഥാടകർ മല ഇറങ്ങാതിരിക്കുവാൻ വേണ്ട കർശനമായ നിയന്ത്രണങ്ങൾ ഇന്ന് നടപ്പാക്കും.

ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി പ്രധാന സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലക്കലിലാണ്. ഇരുപതിനായിരം എത്തിയാൽ സ്പോട്ട് ബുക്കിംഗ് അവസാനിപ്പിക്കും. പരിധി കഴിഞ്ഞാൽ സ്പോട്ട് ബുക്കിംഗ് ഉള്ളവർ കാത്തു നിൽക്കേണ്ടിവരും. മാത്രമല്ല ഡിസംബർ 10 വരെ ഓൺലൈൻ ബുക്കിംഗ് ഒഴിവില്ലാത്തതിനാൽ സ്പോട്ട് ബുക്കിംഗ് കൂടുതലായി വന്നേക്കാം.

 

 

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ