AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: ഓരോ ദിവസവും ഓരോ പായസം, ഏഴ് കൂട്ടം കറികള്‍; പുതിയ അന്നദാന തീയതി പ്രഖ്യാപിച്ചു

Sabarimala Feast 2025: പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തര്‍ക്ക് സദ്യ നല്‍കുന്നത്. ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങള്‍ പരിഗണിക്കുന്നു എന്ന സന്ദേശം ഇതിലൂടെ നല്‍കുന്നു. ഈ സമീപനം ശബരിമലയുടെ മറ്റെല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്ന് കരുതുന്നതായും ജയകുമാര്‍.

Sabarimala: ഓരോ ദിവസവും ഓരോ പായസം, ഏഴ് കൂട്ടം കറികള്‍; പുതിയ അന്നദാന തീയതി പ്രഖ്യാപിച്ചു
ശബരിമലImage Credit source: PTI
shiji-mk
Shiji M K | Published: 28 Nov 2025 11:58 AM

പമ്പ: ശബരിമലയില്‍ ഏഴ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഭക്തര്‍ക്ക് സദ്യ വിളമ്പാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അന്നദാനത്തിന്റെ ഭാഗമായി ശബരിമലയില്‍ ഡിസംബര്‍ രണ്ട് ചൊവ്വാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് സദ്യ വിളമ്പുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. സദ്യയ്ക്കുള്ള പായസം ഓരോ ദിവസവും മാറിമാറി നല്‍കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ സദ്യയില്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കി. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയാണ് സദ്യ വിളമ്പുക. ഭക്ഷണം വിളമ്പുന്നതിനായി സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക എന്നും ജയകുമാര്‍ പറഞ്ഞു.

സദ്യക്കുള്ള പായസം ഓരോ ദിവസവും മാറിമാറി നല്‍കാനാണ് തീരുമാനം. നിലവില്‍ നാലായിരത്തോളം ഭക്തര്‍ക്ക് അന്നദാനം നല്‍കുന്നത്. സദ്യ നടപ്പാക്കുന്നതോടെ കഴിക്കാനെത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Also Read: Sabarimala: വെർച്വൽ ക്യൂ പാലിക്കണം, വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുത്; ശബരിമലയിൽ കർശന നിർദേശവുമായി ഹൈക്കോടതി

പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തര്‍ക്ക് സദ്യ നല്‍കുന്നത്. ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങള്‍ പരിഗണിക്കുന്നു എന്ന സന്ദേശം ഇതിലൂടെ നല്‍കുന്നു. ഈ സമീപനം ശബരിമലയുടെ മറ്റെല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്ന് കരുതുന്നതായും ജയകുമാര്‍ പ്രതികരിച്ചു. മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ തീര്‍ത്ഥാടനം സുഗമമായ നിലയില്‍ പുരോഗമിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.