Thiruvalla: തിരുവല്ലയിൽ മുട്ട – ഇറച്ചി വില്പന നിരോധിച്ചു, കാരണമിത്…

Bird eggs and meat Sales banned in Thiruvalla: ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രാദേശികതലത്തിൽ ആരോഗ്യ പ്രവർത്തകർ പൊതുജനങ്ങളെ ബോധവാന്മാരാക്കും.

Thiruvalla: തിരുവല്ലയിൽ മുട്ട – ഇറച്ചി വില്പന നിരോധിച്ചു, കാരണമിത്...

പ്രതീകാത്മക ചിത്രം

Updated On: 

28 Dec 2025 | 03:21 PM

പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിൽ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി എന്നിവയുടെ വിൽപന നിരോധിച്ചു. നിരണം, കടപ്ര, പെരിങ്ങര എന്നീ പഞ്ചായത്തുകളിലാണ് നിരോധനം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് താറാവ്, കോഴി, കാട മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ ഇവിടങ്ങളിൽ വിൽക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.

നിരോധനം സംബന്ധിച്ച് ജില്ലാകളക്ടർ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. രോഗബാധ കൂടുതൽ പക്ഷികളിലേക്ക് പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

കൂടാതെ, പ്രാദേശികതലത്തിൽ ആരോഗ്യ പ്രവർത്തകർ പൊതുജനങ്ങളെ ബോധവാന്മാരാക്കും. ഗുരുതരമായി ന്യൂമോണിയ ബാധിച്ച ആളുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

ALSO READ: ക്രിസ്മസ് വന്നപ്പോൾ പക്ഷിപ്പനി പാരയായി, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോയമ്പത്തൂർ ജില്ലയുടെ അതിർത്തി മേഖലകളിൽ വാഹന പരിശോധനയും പ്രതിരോധ നടപടികളും ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചു. വാളയാർ, വേലന്താവളം, മുള്ളി, ആനക്കട്ടി എന്നിവയ്‌ക്ക് പുറമെ പൊള്ളാച്ചിയിലെ അതിർത്തി പ്രദേശങ്ങളിലും വെറ്ററിനറി വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ചെക്‌പോസ്റ്റുകൾ തുറന്നിട്ടുണ്ട്.

2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ