AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manju Pathrose: ‘ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും നീയൊക്കെ അനുഭവിക്കാതെ പോകില്ല’; ഷഹബാസിന്റെ മരണത്തിൽ മഞ്ജു പത്രോസ്

Manju Pathrose on the Death of Muhammed Shahabaz: 18 വയസുള്ള മകന്റെ അമ്മയാണ് താനെന്നും അതുകൊണ്ട് തന്നെ ഷഹബാസിന്റെ മാതാപിതാക്കൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി മനസിലാകുമെന്നും മഞ്ജു പറയുന്നു. തന്റെ മകനോടായിരുന്നു ഇതു ചെയ്തതെങ്കിൽ ഇന്ന് താൻ ജയിലിൽ ഉണ്ടാകട്ടിയെന്നും മഞ്ജു പറഞ്ഞു.

Manju Pathrose: ‘ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും നീയൊക്കെ അനുഭവിക്കാതെ പോകില്ല’; ഷഹബാസിന്റെ മരണത്തിൽ മഞ്ജു പത്രോസ്
മഞ്ജു പത്രോസ്, ഷഹ്ബാസ് Image Credit source: facebook
Sarika KP
Sarika KP | Published: 04 Mar 2025 | 04:56 PM

കോഴിക്കോട്: താമരശ്ശേരിയിൽ സഹപാഠികളുടെ മർദ്ദനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സീരിയൽ താരം മഞ്ജു പത്രോസ്. 18 വയസുള്ള മകന്റെ അമ്മയാണ് താനെന്നും അതുകൊണ്ട് തന്നെ ഷഹബാസിന്റെ മാതാപിതാക്കൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി മനസിലാകുമെന്നും മഞ്ജു പറയുന്നു. തന്റെ മകനോടായിരുന്നു ഇതു ചെയ്തതെങ്കിൽ ഇന്ന് താൻ ജയിലിൽ ഉണ്ടാകട്ടിയെന്നും മഞ്ജു പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ: 18 വയസുള്ള മകന്റെ അമ്മയാണ് താൻ. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റി പറ്റിയാണ് തന്റെ ജീവിതവും അതുകൊണ്ട് തന്നെ അവനുണ്ടാകുന്ന ചെറിയ മുറിവ് പോലും തന്റെ ഉറക്കം നഷ്ടപ്പെടുത്തുമെന്നാണ് മഞ്ജു പറയുന്നത്. അവന്റെ ശബ്ദം ഇടറിയാൽ മതിയെന്നും നടി പറയുന്നു. അങ്ങനെയുള്ള ഒരു അച്ഛനും അമ്മയ്ക്കുമാണ് അവരുടെ പറക്കമുറ്റാത്ത മകനെ നഷ്ടപെട്ടതെന്നാണ് മഞ്ജു പറയുന്നത്.

 

 

View this post on Instagram

 

A post shared by Manju Pathrose (@manju_sunichen)

Also Read:‘അക്രമത്തിൽ ചില രക്ഷിതാക്കൾക്കും പങ്കുണ്ട്; അവരെക്കൂടി പ്രതി ചേർക്കണം’; ഷഹബാസിന്റെ പിതാവ്

ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മയ്ക്ക് ക്ഷമിക്കാൻ സാധിക്കുമോ ഈ പ്രവൃത്തികൾ. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ല. പ്രതികൾക്ക് മാതൃകപരമായ ശിക്ഷ നൽകേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത് എന്നാണ് മഞ്ജു ചോദിക്കുന്നത്. ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും ചെയ്ത തെറ്റ് ചെയ്തവർ അനുഭവിക്കുമെന്നാണ് മഞ്ജു പറയുന്നത്. തന്റെ മകനോടായിരുന്നു  ഇതു ചെയ്തതെങ്കിൽ. ഇന്ന് താൻ ജയിലിൽ ഉണ്ടായേനെ എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.