KSU-SFI Clash: കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിനിടെ കെഎസ് യു-എസ്എഫ്ഐ സംഘർഷം; കലോത്സവം നിർത്തിവെച്ചു

SFI-KSU Clash During Calicut University: സംഭവത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മാള ഹോളി ഗ്രേസ് കോളജിൽ വച്ച് നടക്കുന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനിടെയാണ് സംഘർഷം.

KSU-SFI Clash: കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിനിടെ കെഎസ് യു-എസ്എഫ്ഐ സംഘർഷം; കലോത്സവം നിർത്തിവെച്ചു

Ksu Sfi Clash

Published: 

28 Jan 2025 07:22 AM

തൃശൂർ: തൃശൂർ മാളയിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെ കെഎസ് യു-എസ്എഫ്ഐ സംഘർഷം. സംഭവത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മാള ഹോളി ഗ്രേസ് കോളജിൽ വച്ച് നടക്കുന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനിടെയാണ് സംഘർഷം.

കെഎസ്‌യും ജില്ല അധ്യക്ഷൻ ​ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എന്നാൽ എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‍യുവും ആരോപിക്കുന്നു. കലോത്സവത്തിനിടെയുണ്ടായ ജഡ്ജ്മെന്റിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. സ്ഥലത്ത് പോലീസ് എത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്.

Also Read:കാസര്‍കോട് നിധി തേടി കിണറില്‍ ഇറങ്ങിയവര്‍ കുടുങ്ങി; പിടിയിലായവരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും

മത്സരത്തെ ചൊല്ലി മത്സരാർത്ഥികളും സംഘാടകരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതാണ് പിന്നീട് വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുത്ത് സംഘർഷത്തിന് വഴിവച്ചത്. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം ചെയ്തതാണ് കാരണം. കമ്പി വടിയും , കല്ലുകളും ഉപയോ​ഗിച്ചായിരുന്നു സംഘർഷം. അക്രമത്തിൽ പരിക്കേറ്റ കെഎസ്‍യു വിദ്യാർത്ഥികളുമായി പോയ ആംബുലൻസ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നും ആരോപണം ഉണ്ട്.

കെഎസ്‍യു ജില്ല അധ്യക്ഷൻ ഗോകുൽ അടക്കം പത്തോളം പേരുമായി പോയ ആംബുലൻസാണ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്.മുരിങ്ങൂർ നയാഗ്ര പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് ഇവർ കല്ല് , വടി വാൾ എന്നിവ ഉപയോ​ഗിച്ച് അക്രമം നടത്തിയതെന്നാണ് ആരോപണം. ഇവരെ കമ്പി വടി കൊണ്ട് കുത്തിയതിനെ തുടർന്ന് കൊരട്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിന് തുടക്കം കുറിച്ചത്. അഞ്ചു ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന കലോത്സവമാണ് സംഘർശത്തെ തുടർന്ന് നിർത്തിവച്ചത്. 29,30,31 തീയ്യതികളിൽ 5 വേദികളിലായി സ്റ്റേജ് ഇനങ്ങൾ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം നാളെയാണ് നടത്തപ്പെടാൻ നിന്നത്. ഷാഫി പറമ്പിൽ എംപിയാണ് ഉദ്ഘാടകൻ. നടൻ ആസിഫ് അലി മുഖ്യ അതിഥിയായി എത്താനിരുന്നു. 31നാണ് സമാപന സമ്മേളനം.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം