Sharon Murder Case: പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്‍മയുടെ അമ്മാവൻ നിർമലകുമാരൻ നായരുടെ ശിക്ഷ മരവിപ്പിച്ചു, ജാമ്യം
Parassala Sharon Raj Murder Case: ഇയാൾക്ക് മൂന്ന് വർഷം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. ഇതാണ് മരവിപ്പിച്ച് ജാമ്യം നൽകിയത്. മുൻ വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവര്‍ മൂന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ചത്.

കൊച്ചി: പാറശാല ഷാരോൺ വധകേസിൽ വധശിക്ഷയ്ക്കു ലഭിച്ച പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരുടെ ശിക്ഷ മരവിപ്പിച്ചു. ഇയാൾക്ക് മൂന്ന് വർഷം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. ഇതാണ് മരവിപ്പിച്ച് ജാമ്യം നൽകിയത്. മുൻ വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവര്‍ മൂന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഗ്രീഷ്മയും അമ്മാവനും ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് മൂന്നാം പ്രതിയായ അമ്മാവന്റെ ശിക്ഷാ കാലാവധി തീരുന്നതിനു മുൻപ് കേസിൽ തീർപ്പുണ്ടാകാൻ സാധ്യതയില്ലെന്ന് കാണിച്ചാണ് ശിക്ഷ മരവപ്പിച്ച് ജാമ്യം അനുവദിച്ചത്. ഗ്രീഷ്മയുടെയും അമ്മാവന്റെയും ഹർജികളിൽ മറുപടി അറിയിക്കാൻ സർക്കാരിനും നിർദേശം നൽകി.
Also Read:ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഗ്രീഷ്മ




അതേസമയം ആണ്‍ സുഹൃത്തായ പാറശാല സമുദായപ്പറ്റു ജെ.പി.ഭവനിൽ ഷാരോണ്‍ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയ സംഭവത്തിലാണ് കേസ്. 2022 ഒക്ടോബർ 25നാണ് സംഭവം. ഷാരോണിനെ ഒക്ടോബർ 14ന് ഗ്രീഷ് കളനാശിനി കലർത്തിയ കഷായം നൽകിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ 2025 ജനുവരി 20ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
കേസിൽ ആകെ 48 തെളിവുകളായിരുന്നു ഗ്രീഷ്മയ്ക്കെതിരെ ഉണ്ടായിരുന്നത്. ഇതില്‍ വാട്‌സ് ആപ്പ് ചാറ്റുകളും ഉള്‍പ്പെട്ടിരുന്നു. കുറ്റകൃത്യം നടത്തിയതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് അമ്മാവന് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചത്.