Shashi Tharoor: ഡിവൈഎഫ്‌ഐ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവല്‍; തരൂരിനെ നേരിട്ടെത്തി ക്ഷണിച്ച് നേതാക്കള്‍

DYFI Invites Shashi Tharoor to the Startup Festival: ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് നേതാക്കള്‍ തരൂരിനെ ക്ഷണിച്ചത്. പരിപാടിക്ക് ശശി തരൂര്‍ ആശംസകള്‍ നേര്‍ന്നു. സൂറത്തില്‍ വെച്ച് നടക്കുന്ന മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നത് കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. മാര്‍ച്ച് 1,2 തീയതികളിലായി തുരുവനന്തപുരത്ത് വെച്ചാണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

Shashi Tharoor: ഡിവൈഎഫ്‌ഐ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവല്‍; തരൂരിനെ നേരിട്ടെത്തി ക്ഷണിച്ച് നേതാക്കള്‍

ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നു

Updated On: 

19 Feb 2025 14:30 PM

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ പുകഴ്ത്തിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ശശി തരൂരിനും ക്ഷണം. ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്കാണ് ശശി തരൂരിനെ ക്ഷണിച്ചത്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീമും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജും നേരിട്ടെത്തിയാണ് ശശി തരൂര്‍ എംപിയെ ക്ഷണിച്ചത്.

ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് നേതാക്കള്‍ തരൂരിനെ ക്ഷണിച്ചത്. പരിപാടിക്ക് ശശി തരൂര്‍ ആശംസകള്‍ നേര്‍ന്നു. സൂറത്തില്‍ വെച്ച് നടക്കുന്ന മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നത് കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. മാര്‍ച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്ത് വെച്ചാണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

അതേസമയം, കേരളത്തിലെ സ്റ്റാര്‍ട്ട് അപ് മേഖല ഉള്‍പ്പെടെയുള്ള വ്യവസായ രംഗത്തെ വളര്‍ച്ചയെ കുറിച്ചുള്ള തരൂരിന്റെ ലേഖനം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി തരൂരിനെ ഡല്‍ഹിയിലേക്ക് വിളിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെ നീക്കം.

എന്നാല്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ് അന്തരീക്ഷത്തെ കുറിച്ച് സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്തിയ ആളെന്ന നിലയിലാണ് ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു. ഇത്തരം പരിപാടികള്‍ക്ക് നേരത്തെ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ചിലര്‍ വരും മറ്റുചിലര്‍ വരാതിരിക്കുമെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.

സോണിയ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു രാഹുലും ശശി തരൂരും കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം രാഹുലും തരൂരും ഒരുമിച്ച് കാറില്‍ പുറത്തേക്ക് പോയി. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും സംസാരിച്ചിരുന്നു.

Also Read: Shashi Tharoor: തരൂരിലിടഞ്ഞ് കേന്ദ്രം; ഉടന്‍ സോണിയയുടെ വസതിയിലെത്തണമെന്ന് രാഹുല്‍

തരൂരിന്റെ കൂടി ആവശ്യപ്രകാരമായിരുന്നു ചര്‍ച്ചകള്‍ നടന്നിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ പ്രശംസിച്ചതുമാണ് ശശി തരൂരിനെ വിമര്‍ശനങ്ങളിലേക്ക് എത്തിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും