Shigella Outbreak : ഷിഗെല്ല രോഗബാധ: വയനാട്ടിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാല് ദിസവം അവധി

Schools closed due to Shigella outbreak :വയനാട് ജില്ലയിലെ കോളിയാടി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഷിഗെല്ല ബാധയുണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണ നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍. ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നെന്‍മേനി, അമ്പലവയല്‍, നൂല്‍പ്പുഴ പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസത്തേക്കാണ് അവധി.

Shigella Outbreak : ഷിഗെല്ല രോഗബാധ: വയനാട്ടിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാല് ദിസവം അവധി

Shigella outbreak

Published: 

11 Jun 2026 | 06:59 AM

സുല്‍ത്താന്‍ ബത്തേരി : വയനാട് ജില്ലയിലെ കോളിയാടി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഷിഗെല്ല ബാധയുണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണ നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍. ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നെന്‍മേനി, അമ്പലവയല്‍, നൂല്‍പ്പുഴ പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസത്തേക്കാണ് അവധി. മദ്രസകള്‍, അങ്കണവാടികള്‍, പഠനമുറികള്‍, ഹോസ്റ്റലുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫണല്‍ കോളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിബാധകമായിരിക്കും. രോഗവ്യാപന സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രോഗം പടര്‍ന്ന് സമ്പര്‍ക്കത്തിലൂടെയാണോ എന്ന് സംശയമുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ രോഗം നിയത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിച്ച ശേഷമായിരുന്നുപ്രതികരണം. നിലവില്‍ 38 പേരാണ് ചികിസ്തയിലുള്ളത്. അതില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ പനി, ചുമ തുടങ്ങിയ അസ്വസ്ഥതകള്‍ ഉള്ളൂ.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ എല്ലാ കടകളിലും പരിശോധന നടത്തും. വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളും മറ്റും പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഹോട്ടലുകളിള്‍ കൊടുക്കാവൂ എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടി വരുമെന്നും ആരോഗ്യമന്ത്രി ഒര്‍മ്മിപ്പിച്ചു.

എന്താണ് ഷിഗെല്ല രോഗം?

മനുഷ്യന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആണ് ഷിഗെല്ല. ഇവ ശരീരത്തില്‍ പ്രവേശിച്ച് കുടല്‍ രോഗബാധയുണ്ടാക്കുന്നു, ഈ അവസ്ഥയെ ഷിഗെല്ലോസിസ് എന്നാണ് പറയുന്നത്. ഇ കോളിയുമായി ജനിതക ബന്ധമുള്ള ബാക്ടീരിയകളുടെ ജനുസ് കൂടിയാണ് ഷിഗെല്ല. വയറിളക്കം, രക്തവും കഫവും കലര്‍ന്ന മലം, വയറുവേദന, ഛര്‍ദി, വയറ് ഒഴിഞ്ഞുപോകുന്നില്ലെന്ന തോന്നല്‍, ന്യൂറോളിക്കല്‍ തകരാറുകള്‍, അപസ്മാരം, പനി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

രോഗം വ്യാപനം എങ്ങനെ ?

മലിനജലത്തിലൂടെയാണ് ഷിഗെല്ല രോഗം പ്രധാനമായും പകരുന്നത്. രോഗബാധിതനായ വ്യക്തിയുടെ മലത്തില്‍ നിന്നും ഈ ബാക്ടീരിയകള്‍ മറ്റുള്ളവരിലേക്ക് എത്തും. മലിനജലം മാത്രമല്ല, മലിനമായ പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവയും രോഗം പടര്‍ത്തും. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷണങ്ങളില്‍ ഷിഗെല്ല ബാക്ടീരിയകള്‍ കൂടുതല്‍ കാലം ജീവിക്കാനും സാധ്യതയുണ്ട്.

Emglish Summary

Authorities are taking further precautionary measures in the wake of the Shigella outbreak among students at Koliyadi School in Wayanad district. A holiday has been declared for educational institutions in four local bodies in the district. A holiday has been declared for all educational institutions in Nenmeni, Ambalavayal, Noolpuzha panchayats and Sultan Bathery municipality. The holiday will last for four days.

Follow Us
Related Stories
CMRL Exalogic case: മാസപ്പടിക്കേസില്‍ നിര്‍ണായക നടപടികളിലേക്ക് ഇ.ഡി, ചോദ്യംചെയ്യല്‍ ആരംഭിക്കുന്നു
14ഉം 11ഉം വയസ്സുള്ള ആൺകുട്ടികളെ പിതൃസഹോദരൻ കേരളത്തിലെത്തിച്ച് ഭിക്ഷാടനം; കുട്ടികൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം
Kerala Weather Update: കലിതുള്ളി കാലവർഷം, മഴ അതിശക്തം തന്നെ; ഈ മൂന്ന് ജില്ലക്കാർ ശ്രദ്ധിച്ചോണേ…., ഇന്നത്തെ കാലാവസ്ഥ
Kerala Nipah Virus Update: രോഗത്തിന്റെ ഉറവിടം ആ ഗോഡൗണോ? കോഴിക്കോട്ടെ നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുത്‌
Nipah Virus: വീണ്ടും നിപ: കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
CCTV VIDEO: കൊണ്ടോട്ടിയിൽ മഴയത്ത് നടുറോഡിൽ ബസ്സിന് മുന്നിൽ പിഞ്ചു കുഞ്ഞ്, രക്ഷകരായത് ബസ്സ് ജീവനക്കാർ
കൊതുകുകൾ ചിലരെ മാത്രം കൂടുതൽ കടിക്കുന്നത് എന്തുകൊണ്ട്?
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം