Kerala Shigella Outbreak: വയനാട്ടിൽ ആശങ്കയായി ഷിഗെല്ല രോഗബാധ പടരുന്നു, കോളിയാടി സ്കൂളിലെ 7 കുട്ടികൾക്ക് കൂടി രോഗം

Shigella Outbreak in Wayanad: അതിശക്തമായ വയറിളക്കമാണ് പ്രധാന ലക്ഷണം. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ ലക്ഷണങ്ങൾ പ്രകടമാകാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് രോഗബാധ ഗുരുതരമാകാൻ സാധ്യത കൂടുതൽ. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും അണുബാധ ഉണ്ടാകാം.

Kerala Shigella Outbreak: വയനാട്ടിൽ ആശങ്കയായി ഷിഗെല്ല രോഗബാധ പടരുന്നു, കോളിയാടി സ്കൂളിലെ 7 കുട്ടികൾക്ക് കൂടി രോഗം

പ്രതീകാത്മക ചിത്രം

Updated On: 

12 Jun 2026 | 05:41 PM

കൽപ്പറ്റ: വയനാട്ടിൽ ആശങ്ക ഉയർത്തി ഷിഗെല്ല രോഗബാധ പടരുന്നു. ജില്ലയിൽ ഏഴ് പേർക്കുകൂടി പുതുതായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് നേരത്തെ 16 കുട്ടികളുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതിൽ വ്യാഴാഴ്ച വരെ ഒൻപത് പേരുടെ ഫലം പോസിറ്റീവായി വന്നിരുന്നു. ബാക്കിയുണ്ടായിരുന്ന 7 പേരുടെ പരിശോധനാ ഫലം കൂടിയാണ് ഇപ്പോൾ പുറത്തുവന്നത്.

ഇതോടെ ജില്ലയിൽ ആകെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിപ വൈറസ് പോലെ തന്നെ വേഗത്തിൽ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

എന്താണ് ഷിഗെല്ല?

ഷിഗെല്ല ബാക്ടീരിയ മൂലം കുടലിനെ ബാധിക്കുന്ന ഒരു ഗുരുതര അണുബാധയാണിത്. ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ അപകടകരമായ അവസ്ഥയിലേക്ക് ഈ രോഗം മാറിയേക്കാം. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതോ കേടായതോ ആയ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും അണുബാധ ഉണ്ടാകാം.

Also Read – Kerala Shigella Outbreak: വയനാട്ടിൽ ഷിഗെല്ല ഭീതി; നിലവിൽ രോഗം സ്ഥിരീകരിച്ചത് 9 പേർക്ക്, കൂടുതൽ കുട്ടികളുടെ ഫലം ഇന്നറിയാം

അതിശക്തമായ വയറിളക്കമാണ് പ്രധാന ലക്ഷണം. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ ലക്ഷണങ്ങൾ പ്രകടമാകാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് രോഗബാധ ഗുരുതരമാകാൻ സാധ്യത കൂടുതൽ.

ഭക്ഷണ കാര്യങ്ങളിൽ കർശന ജാഗ്രത

മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന (Refrigerated) ഭക്ഷ്യവസ്തുക്കളിൽ ഈ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കുമെന്നതിനാൽ പഴകിയതും തണുപ്പിച്ചതുമായ ആഹാര സാധനങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് ഷിഗെല്ലയെ അകറ്റിനിർത്താനുള്ള പ്രധാന മാർഗ്ഗം.

രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്

വയറിളക്കമോ മറ്റ് ലക്ഷണങ്ങളോ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ് (ORS) ലായനി എന്നിവ ധാരാളമായി കുടിക്കുക. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.

English Summary

Shigella Outbreak: A concerning outbreak of the Shigella bacterial infection has been reported in Wayanad, with seven more schoolchildren from Koliadi testing positive, bringing the total number of confirmed cases to 16. Health officials have issued a high alert, warning that the infection transmits rapidly through contaminated food and water, much like the Nipah virus, and can be fatal if left untreated. The public has been strictly advised to maintain personal hygiene, avoid old or poorly refrigerated food, and immediately seek professional medical care instead of self-medicating if symptoms like diarrhea occur.

Follow Us
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
പണം മുടക്കാതെ മുഖം മിനുക്കാൻ പപ്പായ മതി
ഷൂസിൽ വെള്ളം കയറി ദുർഗന്ധമാണോ? പരിഹാരം ഇതാ
ഇസ്തിരിപ്പെട്ടിയുടെ അടിഭാ​ഗം കരിഞ്ഞു പോയോ? 1 മിനിറ്റിൽ മാറ്റാം!
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ