Shine Tom Chacko Father Death: ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്കാരം നാളെ; പൊതുദർശനം ഇന്ന് വൈകിട്ട് മുതൽ

Shine Tom Chacko Father Death: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തമിഴ്നാട്ടിലെ സേലം ധർമ്മപുരിയിലുണ്ടായ വാഹനാപകടത്തിലാണ് സി.പി.ചാക്കോ മരിച്ചത്. ഷൈൻ ടോം ചാക്കോയുടെ ചികിത്സാർഥം ബെംഗളൂരുവിലേക്ക് പോകുംവഴിയായിരുന്നു അപകടം.

Shine Tom Chacko Father Death: ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്കാരം നാളെ; പൊതുദർശനം ഇന്ന് വൈകിട്ട് മുതൽ
Published: 

08 Jun 2025 14:23 PM

തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി. പി. ചാക്കോ (ബെന്നി) യുടെ സംസ്‌കാരം തിങ്കളാഴ്ച. നാളെ രാവിലെ മുണ്ടുർ പരികർമ്മല മാതാ ദേവാലയത്തിലാണ് ശവസംസ്‌കാര ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് (ഞായറാഴ്ച) വൈകിട്ട് നാല് മണി മുതൽ മുണ്ടൂരിലെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തമിഴ്നാട്ടിലെ സേലം ധർമ്മപുരിയിലുണ്ടായ വാഹനാപകടത്തിലാണ് സി.പി.ചാക്കോ മരിച്ചത്. ഷൈൻ ടോം ചാക്കോയുടെ ചികിത്സാർഥം ബെം​ഗളൂരുവിലേക്ക് പോകുംവഴിയായിരുന്നു അപകടം.

അതേസമയം അപകടത്തിൽ പരിക്കേറ്റ ഷൈനിന്റെ ശസ്ത്രക്രിയ, നാളെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം നടത്താനാണ് തീരുമാനം. നടന്റെ ഷോൾഡറിന് താഴെ മൂന്ന് പൊട്ടലുകളും നട്ടെലിന് ചെറിയ പൊട്ടലും സംഭവിച്ചിട്ടുണ്ട്. ധർമ്മപുരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഷൈനിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ALSO READ: ‘അച്ഛൻ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല, ഷൈൻ ടോം ചാക്കോയുടെ പരിക്കിൽ ആശങ്കപ്പെടാനൊന്നുമില്ല’; സുരേഷ് ​ഗോപി

ഷൈനിന്റെയും അമ്മയുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈനിനെയും കുടുംബാംഗങ്ങളെയും ഇന്നലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ സന്ദർശിച്ചിരുന്നു.

നടന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് കുടുംബം എറണാകുളത്ത് നിന്ന് യാത്ര തിരിച്ചത്. ഷൈനിന്റെ മാനേജർ കൂടിയായ അനീഷ് ആണ് വണ്ടി ഓടിച്ചിരുന്നത്. സഹോദരൻ മുന്നിലും അച്ഛനും അമ്മയും മധ്യഭാഗത്തും ഷൈൻ ടോം ചാക്കോ പിറകിലെ സീറ്റിലുമായിരുന്നു ഇരുന്നത്. മുന്നിൽ പോയ കർണാക രജിസ്ട്രേഷനിലുള്ള ലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോൾ ഷൈനും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിറകിലിടിക്കുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്