AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Student Attacked SI: ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തു; എസ്.ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി

Plus Two Student Attacks SI in Pathanamthitta: വീട്ടിൽ പോകാൻ എസ്.ഐ. ആവശ്യപ്പെട്ടപ്പോൾ എസ്ഐയോട് തട്ടിക്കയറിയ വിദ്യാർത്ഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കിൽ പിന്നെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്.ഐ.വിദ്യാർത്ഥിയെ കൈയിൽപിടിച്ച് പോലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി.

Student Attacked SI: ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തു; എസ്.ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ച്  പ്ലസ് ടു വിദ്യാർത്ഥി
Kerala Police Image Credit source: social media
Sarika KP
Sarika KP | Updated On: 29 Jan 2025 | 10:48 AM

പത്തനംതിട്ട: എസ് ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഉദ്യോ​ഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യംചെയ്തതിനാണ് എഐയെ വിദ്യാർത്ഥി മർദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.

പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ‌ സ്ഥിരമായി സംഘർഷം നടത്താറുണ്ട്. ഇവിടെ കുറച്ച് ദിവസമായി വിദ്യാർഥിനികളെ കമന്റടിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ്.ഐ.യും പോലീസുകാരനും സംഭവസ്ഥലത്ത് എത്തിയത്. ഈ സമയത്താണ് അതിലെ കറങ്ങി നടക്കുന്ന വിദ്യാർത്ഥിയെ കണ്ടത്. വീട്ടിൽ പോകാൻ എസ്.ഐ. ആവശ്യപ്പെട്ടപ്പോൾ എസ്ഐയോട് തട്ടിക്കയറിയ വിദ്യാർത്ഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കിൽ പിന്നെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്.ഐ.വിദ്യാർത്ഥിയെ കൈയിൽപിടിച്ച് പോലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി.

Also Read: ഭാര്യയെയും മകളെയും കൊല്ലാനും ചെന്താമര പദ്ധതിയിട്ടു; ചോദ്യംചെയ്യലില്‍ കൂസലില്ലാതെ പ്രതി

ഈ സമയത്താണ് വിദ്യാർത്ഥി പോലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ചത്. അക്രമണത്തിൽ താഴെ വീണ് എസ്.ഐ.യുടെ തലയിൽ കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് കൂടെയുണ്ടായ പോലീസുകാരന്റെ സഹായത്തോടെ വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾ ലോക്കപ്പിൽക്കിടന്നും ബഹളം വെച്ചു. മാനസിക വെല്ലുവിളിയുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.