SIR in Kerala: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല, ഹർജി വീണ്ടും പരി​ഗണിയ്ക്കും

Supreme Court to Hear Plea Seeking Stay on Kerala Voter Roll Revision: എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുത് എന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

SIR in Kerala: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല, ഹർജി വീണ്ടും പരി​ഗണിയ്ക്കും

SIR at supreme court

Published: 

21 Nov 2025 14:53 PM

ന്യൂഡൽഹി: കേരളത്തിലെ സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾക്ക് തൽക്കാലം സ്റ്റേ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഈ വിഷയത്തിൽ കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് (ECI) വിശദീകരണം തേടി. എസ്ഐആറിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകിയ ഹർജികൾ നവംബർ 26-ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വീണ്ടും പരിഗണിക്കും. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ കോടതിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ ഹർജികൾ നവംബർ 26-ന് അടിയന്തരമായി പരിഗണിക്കാമെന്ന് കോടതി ഉറപ്പുനൽകിയിട്ടുണ്ട്.

Also Read: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം, മലയാളികൾക്കും നേട്ടം? അറിയേണ്ടത്

എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുത് എന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ബിഹാർ മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ ഹർജികൾ ഡിസംബർ ആദ്യവാരം പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തു.

 

തിരഞ്ഞെടുപ്പ് കമ്മീഷൻ ഹാജരായില്ല

 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാകാത്തതാണ് സ്റ്റേ ആവശ്യത്തിൽ തീരുമാനമെടുക്കാൻ തടസ്സമായതെന്ന് കോടതി വ്യക്തമാക്കി. കമ്മീഷന്റെ ഭാഗം കേൾക്കാതെ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.”കേരളത്തിൻ്റെ കേസ് വ്യത്യസ്തമാണെന്ന് കോടതിക്ക് ബോധ്യമായതായി തോന്നുന്നു. സ്റ്റേ ആവശ്യം ഉന്നയിക്കാത്തത് കമ്മിഷൻ്റെ അഭിഭാഷകൻ ഹാജരാകാത്തതിനാലാണ്. ഇടക്കാല ഉത്തരവു വന്നാലോ എന്ന തോന്നൽ കാരണമാകാം തിരഞ്ഞെടുപ്പ് കമ്മിഷൻ മാറിനിന്നത്,” മുസ്ലിം ലീഗിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ എംപി പ്രതികരിച്ചു.

കേരളത്തിന്റെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികൾ തുടരുന്നതിനിടെയുള്ള ഈ സുപ്രധാന കേസിൽ നവംബർ 26-ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവുണ്ടാകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും