SIR Kerala: നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് തെറ്റില്ലാത്ത വോട്ടര്‍ പട്ടിക, കേരളത്തിൽ എസ്ഐആർ തുടങ്ങി
State Voter Enumeration Drive Begins: വീടുകൾ തോറുമുള്ള പരിശോധനയിലൂടെ വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ ഒഴിവാക്കുക, പുതിയ വോട്ടർമാരെ ചേർക്കുക, അപാകതകൾ പരിഹരിക്കുക എന്നിവയാണ് SIR ലക്ഷ്യമിടുന്നത്.

Sir Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണത്തിന് (Special Intensive Revision – SIR) തുടക്കമായി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പരിഷ്‌കരണത്തിന് തുടക്കം കുറിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ആദ്യത്തെ എന്യൂമറേഷൻ ഫോം ഗവർണർക്ക് കൈമാറി.
ഗവർണറുടെ കർശന നിർദേശം
പുതുക്കിയ വോട്ടർപട്ടികയിൽ യോഗ്യതയുള്ള ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടർ പട്ടിക അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വേഗത്തിലും പിശകുകളില്ലാതെയുമുള്ള ഈ പുനരവലോകന പ്രക്രിയയ്ക്ക് പൊതുജനങ്ങൾ സഹകരിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.
വീടുകൾ തോറുമുള്ള പരിശോധനയിലൂടെ വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ ഒഴിവാക്കുക, പുതിയ വോട്ടർമാരെ ചേർക്കുക, അപാകതകൾ പരിഹരിക്കുക എന്നിവയാണ് SIR ലക്ഷ്യമിടുന്നത്. തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണം നവംബർ 4-ന് സംസ്ഥാനത്ത് ഔദ്യോഗികമായി ആരംഭിക്കും. എന്യൂമറേഷൻ ഫോമുകളുടെ അച്ചടി തിങ്കളാഴ്ച പൂർത്തിയാകുമെന്നാണ് സൂചന.
അതേസമയം, സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും ഇടതുപക്ഷവും ഈ SIR നടപടിയെ എതിർക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
Kerala Governor Shri Rajendra Viswanath Arlekar launched the Special Intensive Revision (SIR) of voters at Raj Bhavan. He urged officials to ensure that no eligible voter is left out and appealed to the people to cooperate for a speedy and error-free revision. pic.twitter.com/MDOKEUnhtV
— Kerala Governor (@KeralaGovernor) October 30, 2025