AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIR: എസ്.ഐ.ആർ: ബിഎൽഒമാരായി അധ്യാപകർ; കുട്ടികളെ പഠിപ്പിക്കുന്നതിന് 10,000ത്തിലേറെ താൽക്കാലിക അധ്യാപകരെ നിയമിക്കും

SIR: സംസ്ഥാനത്തെ എസ്ഐആർ പ്രവർത്തനങ്ങൾക്ക് വേണ്ടി സർക്കാർ സർവീസിലുള്ള 30000 പേരെയാണ് ബിഎൽ.ഒ മാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബർ നാല് മുതൽ ഡിസംബർ നാലു വരെയാണ്. നീട്ടേണ്ടി വരും എന്ന് കമ്മീഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

SIR: എസ്.ഐ.ആർ: ബിഎൽഒമാരായി അധ്യാപകർ; കുട്ടികളെ പഠിപ്പിക്കുന്നതിന് 10,000ത്തിലേറെ താൽക്കാലിക അധ്യാപകരെ നിയമിക്കും
Sir(പ്രതീകാത്മക ചിത്രം)Image Credit source: Tv9 Network
ashli
Ashli C | Updated On: 07 Nov 2025 09:26 AM

തിരുവനന്തപുരം: അധ്യാപകരെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ തിരക്കിൽ ആയതോടെ ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സ്കൂളുകളിൽ പതിനായിരത്തിലേറെ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. അധ്യാപകർ അടക്കം വിവിധ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ബി എൽ ഒ ( ബൂത്ത് ലെവൽ ഓഫീസർ) മാരായ നിയമിച്ച സാഹചര്യത്തിലാണ് താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ഇറക്കി.സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകരെ ബിഎൽഒമാരായി നിയമിച്ചത് കുട്ടികളുടെ പഠനം മുടങ്ങും എന്ന് കാണിച്ച് കെ എസ് ടി എ ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് സമർപ്പിച്ച കത്ത് പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. ബി എൽ ഒമാരായി നിയമിച്ച സാഹചര്യത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ, കെപിപിഎച്ച്എ എന്നീ സംഘടനകളും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ALSO READ: എസ്‌ഐആര്‍; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വേഗത്തിലാക്കാന്‍ നിർദ്ദേശം

സംസ്ഥാനത്തെ എസ്ഐആർ പ്രവർത്തനങ്ങൾക്ക് വേണ്ടി സർക്കാർ സർവീസിലുള്ള 30000 പേരെയാണ് ബിഎൽ.ഒ മാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബർ നാല് മുതൽ ഡിസംബർ നാലു വരെയാണ്. നീട്ടേണ്ടി വരും എന്ന് കമ്മീഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.ബി എൽ ഒമാരിൽ പതിനായിരത്തിലേറെ പേർ സർക്കാർ സ്കൂളുകളിലെ അധ്യാപകരാണ്. എൽപി സ്കൂൾ മുതൽ ഹൈസ്കൂൾ വരെയുള്ളവരും ഹയർ സെക്കൻഡറി സ്കൂളിൽ ഗസറ്റല്ലാത്ത അധ്യാപകരെയും ബി എൽ ഒമാരായി നിയമിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ തീവ്രവോട്ടർ പട്ടിക പരിഷ്കരണം വേഗത്തിലാക്കാൻ ജില്ലാ കലക്ടർമാർ നിർദ്ദേശം. എന്യുമറേഷൻ ഫോമിന്റെ വിതരണം വേഗത്തിൽ പൂർത്തീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ രാത്രികളിലും വീടുകളിൽ എത്തി ഫോൺ വിതരണം ചെയ്യാനാണ് നീക്കം.