Snake Bite Death: നോവായി 16 വയസ്സുകാരി; പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച വിദ്യാർഥിനി മരിച്ചു
Snake Bite Death in Wayanad: പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലിൽ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്.

വൈഗ
മാനന്തവാടി: പാമ്പുകടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വൈഗ വിനോദ് (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് നടത്തിയ വിദഗ്‌ധ പരിശോധനയ്ക്കിടെയാണ് ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടൻ വിഷത്തിനുള്ള ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read:വിപഞ്ചികയുടെ മകളുടെ സംസ്കാരം ഇന്ന് ഷാർജയിൽ; കുടുംബത്തിന് മൃതദേഹം കാണാൻ കഴിഞ്ഞിട്ടില്ല
പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലിൽ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്. ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് വൈഗ. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.