AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railway Update: വീണ്ടും ശബരിമല സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണ റെയിൽവേ; പുതിയ സർവീസുകളുടെ വിവരങ്ങളറിയാം

Sabarimala Special Trains: ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ.

Railway Update: വീണ്ടും ശബരിമല സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണ റെയിൽവേ; പുതിയ സർവീസുകളുടെ വിവരങ്ങളറിയാം
ട്രെയിൻImage Credit source: Social Media
abdul-basith
Abdul Basith | Published: 11 Nov 2025 07:53 AM

വീണ്ടും ശബരിമല സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണ റെയിൽവേ. ആന്ധ്രാപ്രദേശിലെ കകിനാഡ, മഹാരാഷ്ട്രയിലെ ഹസുർ സാഹിബ് നന്ദെദ്, തെലങ്കാനയിലെ ചർലപല്ലി എന്നീ സ്ഥലങ്ങളിൽ നിന്നൊക്കെ ദക്ഷിണ റെയിൽവേ പ്രത്യേക ശബരിമല സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം എന്നീ സ്റ്റേഷനുകളിലേക്കാണ് സർവീസ്.

ചർലപല്ലിയിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും സർവീസുണ്ട്. വീക്കിലി സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇത്. ട്രെയിൻ നമ്പർ 07113 ചർലപല്ലിയിൽ നിന്ന് നവംബർ 18 മുതൽ 2026 ജനുവരി 13 വരെ കൊല്ലത്തേക്ക് എല്ലാ ചൊവ്വാഴ്ചകളിലും 9 സർവീസുകൾ നടത്തും. പകൽ 11.20നാണ് സർവീസ് ആരംഭിക്കുക. പിറ്റേന്ന് രാത്രി 10 മണിക്ക് കൊല്ലത്തെത്തും. തിരികെ കൊല്ലത്തുനിന്ന് 07114 നവംബർ 20 മുതൽ 2026 ജനുവരി 15 വരെ എല്ലാ വ്യാഴാഴ്ചകളിലും 9 സർവീസുകൾ നടത്തും. പുലർച്ചെ 2.30ന് സർവീസ് ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12.30ന് ചർലപല്ലിയിലെത്തും.

Also Read: Kerala Rain Alert: പുതിയ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാനിർദ്ദേശം

മഹാരാഷ്ട്രയിലെ ഹസുർ സാഹിബ് നന്ദെദ് സ്റ്റേഷനിൽ നിന്നും കൊല്ലത്തേക്കാണ് സർവീസ്. ട്രെയിൻ നമ്പർ 07111 ഈ വർഷം നവംബർ 20 മുതൽ 2026 ജനുവരി 15 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. പകൽ 10 മണിക്കാണ് സർവീസ് ആരംഭിക്കുക. മൂന്നാം ദിവസം പുലർച്ചെ മൂന്നിന് കൊല്ലത്തെത്തും. തിരികെ ട്രെയിൻ നമ്പർ 07112 എല്ലാ ശനിയാഴ്ചകളിലുമാണ് സർവീസ്. നവംബർ 22 മുതൽ 2026 ജനുവരി 17 വരെയാണ് സർവീസ് നടക്കുക.

കകിനാഡ ടൗൺ – കോട്ടയം എല്ലാ തിങ്കളാഴ്ചകളിലും തിരികെ എല്ലാ ചൊവ്വാഴ്ചകളിലും സർവീസ് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് കകിനാഡയിൽ നിന്ന് സർവീസ് ആരംഭിച്ച് പിറ്റേന്ന് 5.30ന് കോട്ടയത്തെത്തും. കോട്ടയത്തുനിന്ന് രാത്രി 8.30 ന് ആരംഭിച്ച് പിറ്റേന്ന് രാത്രി 9ന് കകിനാഡയിലെത്തും.