Kollam Special Train: ദേ വീണ്ടും വരുന്നൂ… കൊല്ലത്തേക്ക് സ്‌പെഷ്യൽ ട്രെയിൻ; ശബരിമല തീർത്ഥാടകർക്കും ഗുണം
Special Train Services To Kollam: ചെന്നൈ എഗ്മൂർ–കൊല്ലം എക്‌സ്‌പ്രസ് സ്പെഷ്യൽ (06111) ട്രെയിൻ നവംബർ 14 മുതൽ 2026 ജനുവരി 16 വരെയുള്ള എല്ലാ വെള്ളിയാഴ്‌ചകളിൽ സർവീസ് നടത്തും. ശബരിമല സീസണിലെ തീർഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
കൊല്ലം: ശബരിമല മണ്ഡലകാല (sabarimala season) തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മൂർ–കൊല്ലം എക്‌സ്‌പ്രസ് സ്പെഷ്യൽ (06111) ട്രെയിൻ നവംബർ 14 മുതൽ 2026 ജനുവരി 16 വരെയുള്ള എല്ലാ വെള്ളിയാഴ്‌ചകളിൽ സർവീസ് നടത്തും (Special Train Services). ശബരിമല സീസണിലെ തീർഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
രാത്രി 11.55ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്ത് എത്തിച്ചേരും. കൂടാതെ മടക്കയാത്ര കൊല്ലം–ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06112) നവംബൽ 15 മുതൽ ജനുവരി 17 വരെയുള്ള ശനിയാഴ്‌ചകളിൽ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. രാത്രി 7.35ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പകൽ 12ന് എഗ്‌മൂറിൽ എത്തും. 2 എസി ടു ടയർ കോച്ച്, എട്ട് എസി ത്രി ടയർ, ആറ് സ്ലീപ്പർ, നാല് ജനറൽ, ഒരു ഭിന്നശേഷി കോച്ച് എന്നിവയാണ് ഇതിലുണ്ടാവുക. പാലക്കാട് റൂട്ടിലാണ് സർവീസ്.
ALSO READ: 10 ജില്ലകളിലെ 82 റോഡുകൾക്കായി 377.8 കോടി, ശബരിമല യാത്ര ഇനി കഠിനമാകില്ല
ഇതുകൂടാതെ ഡോ. എംജിആർ ചെന്നൈ – കൊല്ലം റൂട്ടിലും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്. ട്രെയിൻ നമ്പർ 06113 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കൊല്ലം സർവീസ് നവംബർ 16 മുതൽ 2026 ജനുവരി 18 വരെ ഞായറാഴ്ചകളിൽ സർവീസ് നടത്തും. രാത്രി 11:50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 04:30ന് കൊല്ലത്തെത്തുന്ന വിധമാണ് ക്രമീകരണം.
മടക്കയാത്രയിൽ ട്രെയിൻ നമ്പർ 06114 കൊല്ലം – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നവംബർ 17 മുതൽ 2026 ജനുവരി 19 വരെ തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. വൈകിട്ട് 06:30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:30ന് ചെന്നൈയിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.