Railway Update: മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിൻ; ബുക്കിങ് ആരംഭിച്ചെന്ന് റെയിൽവേ

Pooja Holidays Special Trains: മംഗളൂരു സെൻട്രൽ - തിരുവനന്തപുരം നോർത്ത് പ്രത്യേക സർവീസുമായി ദക്ഷിണ റെയിൽവേ. പൂജ അവധി പരിഗണിച്ചാണ് സർവീസ്.

Railway Update: മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിൻ; ബുക്കിങ് ആരംഭിച്ചെന്ന് റെയിൽവേ

പ്രതീകാത്മക ചിത്രം

Published: 

01 Oct 2025 12:15 PM

പൂജ അവധിയിൽ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്നും നോർത്തിലേക്കുമാണ് പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയത്. ഇക്കാര്യം തങ്ങളുടെ യൂട്യൂബ് പേജിലൂടെ ദക്ഷിണ റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 06065 മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. ഒക്ടോബർ മൂന്ന് ഉച്ചകഴിഞ്ഞ് 3.15നാണ് മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുക. ഒക്ടോബർ നാല് പുലർച്ചെ 3.50ന് ട്രെയിൻ തിരുവനന്തപുരത്തെത്തും. ട്രെയിൻ നമ്പർ 06065 തിരികെ തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരു സെൻട്രലിലേക്ക് സർവീസ് നടത്തും. ഒക്ടോബർ നാല് രാവിലെ 6.15ന് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി എട്ട് മണിക്ക് മംഗളൂരു സെൻട്രലിലെത്തും. കോട്ടയം വഴിയാണ് സർവീസ്. എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിന് സ്റ്റോപ്പുകളുണ്ട്.

Also Read: Railway Update: പ്രത്യേക ട്രെയിനുകളും സർവീസ് ദീർഘിപ്പിക്കലും; പൂജ, ദീപാവലി ആഘോഷങ്ങളിൽ ആവേശത്തോടെ റെയിൽവേ

മംഗളൂരുവിൽ നിന്ന് ഹസ്രത് നിസാമുദ്ദീൻ വരെ പോകുന്ന മറ്റൊരു സ്പെഷ്യൽ ട്രെയിനും ഉണ്ട്. 06007 ആണ് ട്രെയിൻ നമ്പർ. ഒക്ടോബർ അഞ്ച് ഉച്ചകഴിഞ്ഞ് 3.15നാണ് മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുക. ഈ ട്രെയിന് തിരികെ സർവീസ് ഇല്ല. ഈ രണ്ട് ട്രെയിനുകൾക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു.

ദക്ഷിണ റെയിൽവേയുടെ പോസ്റ്റ്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും