Kannur Student Death: കണ്ണൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു; 17 കാരിയുടെ അവയവങ്ങൾ ദാനം ചെയ്യും
Kannur Student Death: തിങ്കളാഴ്ചയായിരുന്നു കുട്ടി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയത്....

Ayona
കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു. അയോന മോൺസൺ( 17) ആണ് മരിച്ചത്. സേക്രട്ട് ഹാർട്ട് സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. തിങ്കളാഴ്ചയായിരുന്നു കുട്ടി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയത്. ഗുരുതരമായ പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അയോനയുടെ അവയവങ്ങൾ ദാനം ചെയ്യുമെന്നും റിപ്പോർട്ട്.
സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോന. സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് കുട്ടിക്കെട്ട മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. താഴേക്ക് വീണ ഗുരുതരമായി പരിക്കേറ്റ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടിയായിരുന്നുവെന്നും സ്കൂളിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നുമാണ് സംഭവത്തിൽ പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നത്.