Suresh gopi : തറക്കല്ല് പാകിയിട്ടേ വോട്ട് ചോദിക്കാന്‍ വരൂ… കേരളത്തിൽ എയിംസെത്തിക്കും എന്നുറപ്പിച്ച് സുരേഷ് ഗോപി
മൂന്ന് ഓപ്ഷനുകൾക്ക് പകരം ഒരേയൊരു ഓപ്ഷനേ കേരളം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ മാധ്യമങ്ങൾ അന്വേഷിക്കൂ എന്നു സുരേഷ് ഗോപി പറഞ്ഞു.

കൊച്ചി: എയിംസ് കേരളത്തിലെത്തുന്നത് സംബന്ധിച്ചുള്ള നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൂന്ന് ഓപ്ഷനുകൾക്ക് പകരം ഒരേയൊരു ഓപ്ഷനേ കേരളം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ മാധ്യമങ്ങൾ അന്വേഷിക്കൂ എന്നു സുരേഷ് ഗോപി പറഞ്ഞു. തന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിക്കുമെന്നും അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. അതിനു ശേഷമേ അടുത്ത തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചോദിക്കാൻ വരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Also read – ഓസ്ട്രിയയില്‍ സ്‌കൂളിന് നേരെ വെടിവെപ്പ്; നിരവധിയാളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്
കെ റെയിൽ പദ്ധതി
കെ റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ കാര്യകാരണ സഹിതം വിശദമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇ ശ്രീധരൻ നൽകിയ പ്രൊപ്പോസൽ ലിങ്ക് ചെയ്ത് കേരള സർക്കാർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ മുന്നിലെത്തിയിട്ടുണ്ടെന്നും അതിന്റെ ക്ലിയറിൻസിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോ വിഷയത്തെപ്പറ്റി ഓർമ്മപ്പെടുത്തൽ
2019-ൽ താൻ മെട്രോ നീട്ടുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അവഹേളിച്ചു, എന്നാൽ ഇപ്പോൾ അത് യാഥാർത്ഥ്യത്തോട് അടുക്കുകയാണെന്ന് സുരേഷ് ഗോപി പറയുന്നു. കോയമ്പത്തൂർ വരെ, അല്ലെങ്കിൽ പാലക്കാട്, പാലിയേക്കര, അല്ലെങ്കിൽ ചാലക്കുടി, നെടുമ്പാശ്ശേരി… എന്ന് പറയുന്നത് സ്വപ്നമാണ്. ഒരു സ്വപ്നമായിട്ടാണ് അന്ന് അത് അവതരിപ്പിക്കാൻ കഴിഞ്ഞതെന്നും 2024-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിട്ടപ്പോൾ വീണ്ടും അത് ഉന്നയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും ആ സ്വപ്നം സ്വപ്നമായി നിലനിൽക്കുന്നെങ്കിലും അത് യാഥാർത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യം ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.