Austria School Attack: ഓസ്ട്രിയയില്‍ സ്‌കൂളിന് നേരെ വെടിവെപ്പ്; നിരവധിയാളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്
Austria School Attack Updates: വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റുവെന്ന് ഓസ്ട്രിയന്‍ പോലീസ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ ഒആര്‍എഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രീയേഴ്‌സ്ചുസെന്‍ഗാസ് എന്ന സ്ഥലത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.

വിയന്ന: ഓസ്ട്രിയയില്‍ സ്‌കൂളിന് നേരെ വെടിവെപ്പ്. അഞ്ച് ആളുകള്‍ മരിച്ചതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ ഓസ്ട്രിയന്‍ പ്രാദേശിക സമയം 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റുവെന്ന് ഓസ്ട്രിയന്‍ പോലീസ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ ഒആര്‍എഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഡ്രീയേഴ്‌സ്ചുസെന്‍ഗാസ് എന്ന സ്ഥലത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.
സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളെയും അധ്യാപകരെയും പോലീസ് ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ ആരെങ്കിലുമാകാം വെടിയുതിര്‍ത്തതെന്ന നിഗമനത്തിലാണ് പോലീസ്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടുന്നതായി ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.




Also Read: US Air Base In Japan: ജപ്പാനിൽ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം; 4 സൈനികർക്ക് പരിക്ക്
എത്ര അധ്യാപകര്‍ എത്ര വിദ്യാര്‍ഥികള്‍ എന്നിവര്‍ കൊല്ലപ്പെട്ടു എന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിന് ശേഷം അക്രമി ശുചിമുറിയില്‍ കയറി സ്വയം വെച്ച് മരിച്ചതായും വിവരമുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.