Suresh Gopi: തറക്കല്ലിടാതെ വോട്ടഭ്യർത്ഥനയുമായി വരില്ല! എയിംസ് ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിൽ; സുരേഷ് ഗോപി
Suresh Gopi about AIIMS: എയിംസ് കേരളത്തിന് തരുമെങ്കിൽ അത് ആലപ്പുഴയിൽ വേണം. ഇത്രയ്ക്ക് അടിതെറ്റിയ ജില്ല വേറെയില്ല. പിന്നെ ബാക്കിയുള്ളത്
തൃശ്ശൂർ: കേരളത്തിൽ എയിംസ് കൊണ്ടുവരുമെന്ന വാഗ്ദാനത്തിൽ ഉറച്ച് സുരേഷ് ഗോപി: കേരളത്തിലെ എയിംസ് ആലപ്പുഴ ജില്ലയിൽ ആകണമെന്നാണ് ആഗ്രഹം എന്നും ഏതെങ്കിലും കാരണവശാൽ ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ അത് തൃശ്ശൂരിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിംസ് കേരളത്തിന് തരുമെങ്കിൽ അത് ആലപ്പുഴയിൽ വേണം. ഇത്രയ്ക്ക് അടിതെറ്റിയ ജില്ല വേറെയില്ല. പിന്നെ ബാക്കിയുള്ളത് ഇടുക്കിയാണ് അവിടെ പക്ഷേ ഭൂമിശാസ്ത്രപരമായി നടപ്പിലാക്കാൻ സാധിക്കാത്തതുകൊണ്ടാണ് ആലപ്പുഴയിൽ തന്നെയാണ് വരേണ്ടത് എന്ന് പറയുന്നത്. അത് തന്നില്ലെങ്കിൽ തൃശ്ശൂരിന്റെ തണ്ടല്ല് ഞാൻ അവിടെ കാണിക്കും. കേരളത്തിൽ എവിടെയായാലും എയിംസിനെ തിരക്കിലിടാതെ വോട്ടഭ്യർത്ഥിച്ചു താൻ ജനങ്ങളുടെ മുന്നിൽ വരില്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ ആകണമെന്ന് നേരത്തെയും തൃശ്ശൂരിൽ നടന്ന കലുങ്ക് ചർച്ചയിൽ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. സ്വീകാര്യമായ സ്ഥലം ലഭ്യമായിട്ടില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് മാറ്റും എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ എയിംസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ ബിജെപിക്ക് ഉള്ളിൽ തന്നെ വലിയ വിമർശനമാണ് ഉയർന്നത്.
ബിജെപിയിലെ തന്നെ ചില നേതാക്കൾ കാസർകോട് തിരുവനന്തപുരം ജില്ലകളിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തി. ഇതോടെ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞു എന്ന് തെളിയിക്കുകയാണെങ്കിൽ രാജിവച്ച് രാഷ്ട്രീയത്തിൽ നിന്നു തന്നെ ഇറങ്ങിപ്പോകാൻ തയ്യാറാണെന്ന് ആയിരുന്നു സുരേഷ് ഗോപി പിന്നീട് പറഞ്ഞത്.