Swami Chidananda Puri: ‘ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കണം, മൂന്നില്‍ കുറയാത്ത കുട്ടികള്‍ വേണം, നാലുണ്ടായാല്‍ ഒരു കുട്ടിയെ സന്യാസിയാക്കണം’
Dharma Sandesha Yatra 2025: ഹിന്ദുക്കള്‍ക്ക് മൂന്നില്‍ കുറയാതെ കുട്ടികളുണ്ടായിരിക്കണം. ഇതൊരിക്കലും ഞങ്ങള്‍ക്ക് വേണ്ടിയല്ല, ഈ സമൂഹം ഇതുപോലെ നിലനില്‍ക്കണം. അതിനായി നല്ല അണ്ഠ, ബീഡ ശക്തിയുള്ള പ്രായത്തില്‍ വിവാഹം കഴിക്കാന്‍ ശ്രദ്ധിക്കണം.
കോട്ടയം: ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മാര്‍ഗദര്‍ശക മണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദ പുരി. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് കേരളത്തിലെ സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍മസന്ദേശ യാത്രയില്‍ സംസാരിക്കുന്നതിനിടെയാണ് ചിദാനന്ദ പുരി ഇക്കാര്യം പറഞ്ഞത്. യാത്രയുടെ ഭാഗമായി തിരുനക്കര ക്ഷേത്ര മൈതാനിയില്‍ നടന്ന സംഗമത്തില്‍ വെച്ചായിരുന്നു പരാമര്‍ശം.
ഹിന്ദുക്കള്‍ക്ക് മൂന്നില്‍ കുറയാതെ കുട്ടികളുണ്ടായിരിക്കണം. ഇതൊരിക്കലും ഞങ്ങള്‍ക്ക് വേണ്ടിയല്ല, ഈ സമൂഹം ഇതുപോലെ നിലനില്‍ക്കണം. അതിനായി നല്ല അണ്ഠ, ബീഡ ശക്തിയുള്ള പ്രായത്തില്‍ വിവാഹം കഴിക്കാന്‍ ശ്രദ്ധിക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ അവര്‍ സന്യാസിമാരാകുന്നതാണ് നല്ലതെന്ന് ചിദാനന്ദ പുരി പറഞ്ഞു.
നാല് കുട്ടികളുണ്ടായാല്‍ അതിലൊരു കുട്ടിയെ സന്യാസിയാക്കണം, ഹിന്ദുധര്‍മ പരിപാലനം തുടരുന്നതിന് അതാവശ്യമാണ്. രണ്ടുപേര്‍ക്ക് ഒരു കുട്ടി മതിയെന്ന് തീരുമാനിച്ചാല്‍ അത് ജനസംഖ്യയുടെ പകുതിയാക്കി കുറയ്ക്കുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.




Also Read: CM Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ; പ്രവാസി സംഗമം ഇന്ന്
ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞു. എന്നാല്‍ മുസ്ലിങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയാണെന്ന വിവാദ പ്രസ്താവനയും സ്വാമി വേദിയില്‍ നടത്തി. ധര്‍മം പരിപാലിക്കുമ്പോഴാണ് സന്താനം ഉണ്ടാകുകയെന്നും വീട്ടില്‍ ഒറ്റ കുട്ടിയാണെങ്കില്‍ രക്ഷിതാക്കള്‍ രാഷ്ട്രീയത്തില്‍ വിടില്ലെന്നും അതുകൊണ്ട് കൂടുതല്‍ കുട്ടികളുണ്ടാകണമെന്നും സ്വാമി നിര്‍ദേശിച്ചു.