Crime News : തിരുവനന്തപുരത്ത്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍; വിവരം മറച്ചുവെച്ച സ്‌കൂളിനെതിരെ പോക്സോ കേസ്‌

Teacher remanded in Thiruvananthapuram: കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയത്. അധ്യാകനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും, സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. പെണ്‍കുട്ടിയുടെ ബന്ധുവാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതരുടെ വീഴ്ച പുറത്തുവന്നത്

Crime News : തിരുവനന്തപുരത്ത്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍; വിവരം മറച്ചുവെച്ച സ്‌കൂളിനെതിരെ പോക്സോ കേസ്‌

പ്രതീകാത്മക ചിത്രം

Published: 

26 Jan 2025 | 04:32 PM

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം മറച്ചുവച്ചതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിനെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ത്ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ റിമാന്‍ഡിലാണ്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. അഞ്ചാം ക്ലാസ് മുതല്‍ ഇയാള്‍ കുട്ടിയെ ചൂഷണം ചെയ്തിരുന്നതായി ആരോപണമുണ്ട്.

കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥിനി ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിയുടെ പരാതിയില്‍ അധ്യാകനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും, സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ ബന്ധുവാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതരുടെ വീഴ്ച പുറത്തുവന്നത്. പിന്നാലെ സ്‌കൂളിനെതിരെ കേസെടുക്കുകയായിരുന്നു.

Read Also : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് മോശമായി പെരുമാറി, കാറില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്‌

യുവതിയോട് മോശമായി പെരുമാറിയ യുവാവ് പിടിയില്‍

സമൂഹമാധ്യമത്തില്‍ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പൊലീസ് പിടികൂടി. ചിറയിന്‍കൂഴ് സ്വദേശി അദ്വൈതാണ് പിടിയിലായത്. തൃശൂര്‍ സ്വദേശിനിയായ 25കാരിയോടാണ് പ്രതി മോശമായി പെരുമാറിയത്. കാറില്‍ വച്ച് യുവാവ് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് യുവതി വാഹനത്തില്‍ നിന്ന് എടുത്തുചാടിയിരുന്നു. യുവതിക്ക് പരിക്കേറ്റു.

സിപിഎം നേതാവിനെതിരെ നടപടി

അതേസമയം, കാസര്‍കോട് ലൈംഗിക പീഡന പരാതിയില്‍ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തു. സിപിഎം ഏരിയാകമ്മിറ്റി അംഗമായ സുജിത് കൊടക്കാടിനെ, കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സുജിതിനെ തല്‍സ്ഥാനത്തുനിന്നും നീക്കി.

പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് സുജിതിനെതിരെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ സിപിഎം അന്വേഷണം നടത്തി. പിന്നാലെയാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ യുവതി ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വ്ലോഗര്‍, എഴുത്തുകാരൻ എന്നീ നിലകളില്‍ സുജിത് പ്രശസ്തനാണ്.

മോഷണക്കേസുകളില്‍ പ്രതികള്‍ പിടിയില്‍

വടക്കാഞ്ചേരി കോരഞ്ചിറ അടുക്കളക്കുമ്പില്‍ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി. പുതുപ്പരിയാരം പാങ്ങല്‍ അയ്യപ്പനിവാസില്‍ പ്രസാദ് (കണ്ണന്‍-42) ആണ് പിടിയിലായത്. ജനുവരി ഒമ്പതിനാണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്തില്‍ നിന്നാണെന്ന് പറഞ്ഞാണ് പ്രതി ലളിത എന്ന സ്ത്രീയുടെ വീട്ടിലെത്തിയത്. ഇവരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാനായിരുന്നു ശ്രമം. മാലയുടെ ഒരു ഭാഗം മാത്രമാണ് പ്രതിക്ക് ലഭിച്ചത്.

ഷൊര്‍ണൂരില്‍ വയോധികരായ ദമ്പതിമാരെ പരിചരിക്കാനെത്തി മാല മോഷ്ടിച്ചയാളെയും പൊലീസ് പിടികൂടി. മുണ്ടായ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വടക്കേതില്‍ ഉമ്മര്‍ഖാന്‍ (40) ആണ് അറസ്റ്റിലായത്. നാലരപ്പവന്‍ മാലയാണ് ഇയാള്‍ മോഷ്ടിച്ചത്.

Related Stories
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ