Train Update: സ്ലീപ്പർ ക്ലാസിലെ യാത്രക്കാർക്കും ഇനി പുതുപ്പും തലയണയും; മാറ്റം ഈ ട്രെയിനുകളിൽ മാത്രം
Bed Roll In Sleeper Trains: ഒരു ബെഡ്ഷീറ്റ്, തലയണ, തലയണ കവർ എന്നിവയ്ക്ക് 50 രൂപയാണ് നൽകേണ്ടി വരുക. സാധാരണ തീവണ്ടികളിലെ എസി സ്ലീപ്പർ കോച്ചുകളിൽ മാത്രമാണ് ബെഡ് റോൾ ലഭിക്കുന്നത്. യാത്രക്കാർക്ക് ഇത് സൗജന്യമായിട്ടാണ് നൽകുന്നത്.

Bed Roll In Trains (പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: ട്രെയിനുകളിൽ പുതിയ മാറ്റവുമായി റെയിൽവേ. സ്ലീപ്പർ ക്ലാസ് യാത്ര ചെയ്യുന്നവർക്കും ഇനി മുതൽ പുതച്ചുറങ്ങാനാകും. ബെഡ്ഷീറ്റ്, തലയണ ഉൾപ്പെട്ട ബെഡ് റോൾ ഇനിമുതൽ ലഭ്യമാകുന്നതാണ്. എന്നാൽ പണം നൽകി ഇവ ആവശ്യപ്പെടുന്നവർക്ക് മാത്രമാകും ഈ സർവീസ്. പണം നൽകി ഉപയോഗിക്കുാവുന്ന ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ 10 ട്രെയിനുകളിൽ മാത്രമെ ലഭ്യമാകു. ജനുവരി ഒന്ന് മുതൽ ഈ സേവമം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ALSO READ: കൊച്ചിയിൽ ചരക്കു തീവണ്ടി പാളം തെറ്റി; ട്രെയിനുകൾ വൈകിയോടുന്നു
തീവണ്ടികൾ ഏതെല്ലാം
കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685/ 12686)
പാലക്കാട് എക്സ്പ്രസ് (22651/ 22652)
തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12695/12696)
ആലപ്പി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22639/ 22640)
മംഗളൂരു-ചെന്നൈ എക്സ്‌പ്രസ് (16159/16160)
എന്നീ ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കാണ് സേവനം ലഭിക്കുക. ഒരു ബെഡ്ഷീറ്റ്, തലയണ, തലയണ കവർ എന്നിവയ്ക്ക് 50 രൂപയാണ് നൽകേണ്ടി വരുക. തലയണയ്ക്കും തലയണ കവറിനും 30 രൂപയും ബെഡ്ഷീറ്റിന് 20 രൂപയും എന്നിങ്ങനെയാണ് നിരക്കുകൾ. സാധാരണ തീവണ്ടികളിലെ എസി സ്ലീപ്പർ കോച്ചുകളിൽ മാത്രമാണ് ബെഡ് റോൾ ലഭിക്കുന്നത്. യാത്രക്കാർക്ക് ഇത് സൗജന്യമായിട്ടാണ് നൽകുന്നത്.