AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thamarassery Churam Traffic: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം: ഈ വാഹനങ്ങൾ വഴിതിരിഞ്ഞു പോകണം

Thamarassery Churam Traffic Restrictions: നിയന്ത്രണമുള്ള ദിവസങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും താമരശ്ശേരി ചുരം വഴി പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇത്തരം വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് വഴിതിരിഞ്ഞു പോകണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

Thamarassery Churam Traffic: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം: ഈ വാഹനങ്ങൾ വഴിതിരിഞ്ഞു പോകണം
Thamarassery Churam Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 22 Jan 2026 | 06:31 AM

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം. ഇന്നും നാളെയുമാണ് (വ്യാഴം, വെള്ളി) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരവാഹനങ്ങൾ വഴിതിരിഞ്ഞുപോകണമെന്നാണ് നിർദ്ദേശം. ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിൻ്റെ ഭാ​ഗമായാണ് നിയന്ത്രണം.

വലിയ ക്രെയിൻ ഉപയോഗിച്ചാണ് മരങ്ങൾ നീക്കം ചെയ്യുക. ഇതിനൊപ്പം തന്നെ ഏഴാം വളവ് മുതൽ ലക്കിടി വരെയുടെ റോഡിലെ അറ്റകുറ്റപ്പണികളും ഈ ദിവസങ്ങളിൽ നടക്കും. ഈ പ്രവൃത്തികൾ തടസ്സമില്ലാതെ നടത്തുന്നതിനായാണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ALSO READ: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ

നിയന്ത്രണമുള്ള ദിവസങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും താമരശ്ശേരി ചുരം വഴി പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇത്തരം വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് വഴിതിരിഞ്ഞു പോകണമെന്നാണ് അധികൃതരുടെ നിർദ്ദേശം. യാത്രക്കാർക്ക് നാടുകാണി ചുരമോ കുറ്റ്യാടി ചുരമോ വഴി വയനാട്ടിലേക്ക് പോകാവുന്നതാണ്.