AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam-theni National highway: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ

Kollam-Theni Highway Authorities to Explore Greenfield Alignment: കൊല്ലം - തേനി പാതയുടെ ഒന്നാം ഘട്ട വികസനത്തിനുള്ള അലൈൻമെന്റിന് കഴിഞ്ഞ ദിവസമാണ് അന്തിമ അംഗീകാരം ലഭിച്ചത്. പഠനറിപ്പോർട്ടുകൾ വന്ന ശേഷമായിരിക്കും അന്തിമ അലൈൻമെന്റ് നിശ്ചയിക്കുക.

Kollam-theni National highway: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ
National HighwayImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 21 Jan 2026 | 02:57 PM

ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാത (NH 183) വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള ഭാഗത്ത് ‘ഗ്രീൻഫീൽഡ് ഹൈവേ’ സാധ്യതകൾ കൂടി പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നിലവിലുള്ള റോഡ് വികസിപ്പിക്കുന്നതിന് പകരം ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് പുതിയ പാത നിർമ്മിക്കുന്നതിനായുള്ള സാധ്യതകളാണ് സമാന്തരമായി പഠിക്കുന്നത്.

 

പ്രധാന തീരുമാനങ്ങൾ

 

നാലുവരിപ്പാതാ വികസനത്തിനായി വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കാൻ ദേശീയപാത അതോറിറ്റി കൺസൾട്ടന്റ് കമ്പനികളെ ക്ഷണിച്ചു കഴിഞ്ഞു. നിലവിലുള്ള റോഡ് വികസിപ്പിക്കുക, അതല്ലെങ്കിൽ പുതിയൊരു പാത (ഗ്രീൻഫീൽഡ്) കണ്ടെത്തുക എന്നീ രണ്ട് സാധ്യതകളും പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

നിലവിലുള്ള റോഡ് വികസിപ്പിക്കുമ്പോൾ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന ജനങ്ങളുടെ ആശങ്കയും പ്രതിഷേധവുമാണ് ഇത്തരമൊരു ബദൽ നിർദ്ദേശത്തിന് പിന്നിൽ.

 

മുഖ്യമന്ത്രിയുടെ പ്രൊപ്പോസൽ

 

2025 ജൂൺ 4-ന് മുഖ്യമന്ത്രി നൽകിയ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രൊപ്പോസൽ പ്രകാരം, നിലവിലുള്ള റോഡ് തന്നെ എത്രയും വേഗം വികസിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ജനജീവിതത്തെയും കൃഷിയിടങ്ങളെയും ബാധിക്കാത്ത വിധത്തിൽ വികസനം നടപ്പാക്കണമെന്നാണ് എംപിയുടെ നിലപാട്. ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും ദേശീയപാത അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

 

NH 183 വികസനം ഒറ്റനോട്ടത്തിൽ

 

കൊല്ലം കടവൂരിലെ ദേശീയപാത 66-ൽ നിന്ന് വികസനപ്രവർത്തനം തുടങ്ങുന്നത്. തമിഴ്‌നാട് അതിർത്തിയായ കുമളിയിൽ അവസാനിക്കുന്ന തരത്തിലാണ് നിർമ്മാണം. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ ഇത് കടന്നുപോകുന്നു. മധ്യകേരളത്തിലെ വാണിജ്യ, കാർഷിക, ആരോഗ്യ, വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്ക് ഈ ഹൈവേ നിർണായകമാണ്.

കൊല്ലം – തേനി പാതയുടെ ഒന്നാം ഘട്ട വികസനത്തിനുള്ള അലൈൻമെന്റിന് കഴിഞ്ഞ ദിവസമാണ് അന്തിമ അംഗീകാരം ലഭിച്ചത്. പഠനറിപ്പോർട്ടുകൾ വന്ന ശേഷമായിരിക്കും അന്തിമ അലൈൻമെന്റ് നിശ്ചയിക്കുക.