Kerala Doctors Strike: ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, ആശങ്കയിൽ രോ​ഗികൾ, മുടക്കമില്ലാത്തത് ഈ ചികിത്സകൾക്ക് മാത്രം

The medical college doctors' strike: മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. എന്നാൽ അത്യാഹിത വിഭാഗം, ലേബർ റൂം, തീവ്രപരിചരണ വിഭാഗം എന്നീ അത്യാവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Kerala Doctors Strike: ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, ആശങ്കയിൽ രോ​ഗികൾ, മുടക്കമില്ലാത്തത് ഈ ചികിത്സകൾക്ക് മാത്രം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 02 Feb 2026 | 07:54 AM

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ (KGMCTA) ആണ് പ്രതിഷേധം ശക്തമാക്കുന്നത്. നാളെ മുതൽ ഒപി (OP) സേവനങ്ങളും മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളും ബഹിഷ്കരിക്കുമെന്ന് സംഘടന അറിയിച്ചു.

വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കുക എന്നിവയാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ. ഇതിനുപുറമെ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ കുറവ് നികത്തുക, അമിതമായ ജോലിഭാരം കുറയ്ക്കുക, സർക്കാർ നൽകിയ മുൻകാല വാഗ്ദാനങ്ങൾ ഉടനടി നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു.

രോഗികളെ എങ്ങനെ ബാധിക്കും?

ഒപി ബഹിഷ്കരണ പ്രഖ്യാപനം ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് രോഗികളെ നേരിട്ട് ബാധിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. എന്നാൽ അത്യാഹിത വിഭാഗം, ലേബർ റൂം, തീവ്രപരിചരണ വിഭാഗം എന്നീ അത്യാവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചികിത്സയ്‌ക്കൊപ്പം അധ്യാപന ചുമതല കൂടി വഹിക്കുന്നവരാണ് മെഡിക്കൽ കോളേജ് ഡോക്ടർമാർ. സമരം ആരംഭിക്കുന്നതോടെ MBBS, PG വിദ്യാർത്ഥികളുടെ ക്ലാസുകൾ മുടങ്ങും. പരീക്ഷാ സീസൺ അടുത്തിരിക്കെ പഠനം തടസ്സപ്പെടുന്നത് വിദ്യാർത്ഥികളെ വലിയ ആശങ്കയിലാക്കുന്നുണ്ട്.

പലതവണ ചർച്ചകൾ നടത്തിയിട്ടും സർക്കാർ വാഗ്ദാനം പാലിക്കാത്തതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി. രോഗികളുടെ ദുരിതം കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാകുമോ അതോ ബദൽ സംവിധാനങ്ങൾ ഒരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Follow Us
Related Stories
Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ