Vande Bharat Sleeper: വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴി?​ പുത്തൻ വിവരങ്ങൾ പുറത്ത്

Vande Bharat Sleeper via Kottayam: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെ 842 കിലോമീറ്ററുണ്ട്. അതിനാൽ തന്നെ ഈ സമയക്രമം നടപ്പിലാക്കിയാൽ ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയോജനപ്പെടും.

Vande Bharat Sleeper: വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴി?​ പുത്തൻ വിവരങ്ങൾ പുറത്ത്

Vande Bharat Sleeper

Published: 

17 Jan 2026 | 01:32 PM

കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം-ബംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിന്റെ പുതിയ വിവരങ്ങൾ പുറത്ത്. ട്രെയിൻ കോട്ടയം വഴി സർവീസ് നടത്താനാണ് നിലവിൽ റെയിൽവേ ബോർഡിന് സമർപ്പിച്ചിരിക്കുന്ന ശുപാർശയിലുള്ളത്. രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളൂരുവിലെത്തുന്ന സമയക്രമമാണ് റെയിൽവേ ബോർഡിന്റെ അം​ഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം നോർത്തിൽ നിന്ന് ആരംഭിച്ച് കോട്ടയം വഴി ബംഗളൂരു എസ്.എം.വി.ടി ബയ്യപ്പനഹള്ളിയിൽ എത്തുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 7.30-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12 മണിക്കൂറിനുള്ളിൽ (രാവിലെ 7.30-ഓടെ) ബംഗളൂരുവിൽ എത്തുന്ന തരത്തിലാണ് സമയക്രമം.

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെ 842 കിലോമീറ്ററുണ്ട്. അതിനാൽ തന്നെ ഈ സമയക്രമം നടപ്പിലാക്കിയാൽ ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയോജനപ്പെടും. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത 16 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. ഓട്ടോമാറ്റിക് വാതിലുകൾ, ശബ്‍ദ മലിനീകരണം കുറഞ്ഞ കോച്ചുകൾ, മികച്ച സസ്പെൻഷൻ, അത്യാധുനിക എർഗണോമിക് ബർത്തുകൾ എന്നിവയൊക്കെയാണ് വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതൾ.

ALSO READ: ഇനി 800 വന്ദേ ഭാരതുകൾ കൂടി, പിന്നീട് 4000, വളർച്ച അതിവേഗം

നിലവിലുള്ള രാജധാനി എക്സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളേക്കാൾ അല്പം ഉയർന്ന നിരക്കായിരിക്കും വന്ദേഭാരത് സ്ലീപ്പറിന് ഈടാക്കുക. ഭക്ഷണം ഉൾപ്പെടെ തേഡ് എസിയിൽ ഏകദേശം 2300 രൂപയായിരിക്കും നിരക്കെന്നാണ് സൂചന. സെക്കൻഡ് എസിയിൽ 3000, എസിയിൽ 3600 രൂപ വീതവും ടിക്കറ്റ് നിരക്ക് ഈടാക്കിയേക്കും. റെയിൽവേ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ