Sukant Suresh: ‘ഒരേ സമയം പല സ്ത്രീകളുമായി ബന്ധം’; സുകാന്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Thiruvananthapuram IB Officer Death Case: പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പോലീസിൻ്റെ കൈവശമുള്ള വാട്സ്ആപ്പ് ചാറ്റുകൾ ചോർന്നതായി പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ അന്വേഷണ സംഘത്തിൻ്റെ പക്കലുള്ള ചാറ്റുകൾ എങ്ങനെയാണ് ചോർന്നതെന്നും കോടതി ചോദിച്ചു.

Sukant Suresh
കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമായതായി ഹൈക്കോടതി ചൂണ്ടികാട്ടി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി വ്യക്താമക്കി. നിലവിൽ കണ്ടെത്തിയിരിക്കുന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പോലീസിൻ്റെ കൈവശമുള്ള വാട്സ്ആപ്പ് ചാറ്റുകൾ ചോർന്നതായി പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ അന്വേഷണ സംഘത്തിൻ്റെ പക്കലുള്ള ചാറ്റുകൾ എങ്ങനെയാണ് ചോർന്നതെന്നും കോടതി ചോദിച്ചു.
പ്രതിഭാഗം പറയുന്നതുപോലെ വാട്സആപ്പ് ചാറ്റുകൾ ചോർന്നിട്ടുണ്ടെങ്കിൽ അത് എങ്ങനെയെന്ന് അന്വേഷണം നടത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഫെബ്രുവരിയിൽ ടെലിഗ്രാമിലൂടെ കൊല്ലപ്പെട്ട യുവതിയും സുകാന്തും നടത്തിയ ചാറ്റിന്റെ വിവരങ്ങൾ പേലീസിന് ലഭിച്ചിട്ടുണ്ട്. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നതിന്റെ തെളിവുകൂടിണ് ഇതെന്നാണ് വിവരം. സുകാന്ത് ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പോലീസ് ചാറ്റുകൾ വീണ്ടെടുക്കുകയായിരുന്നു.
തിരുവനന്തപുരം പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തെത്തുടർന്ന് സുകാന്ത് സുരേഷ് ഒളിവിലാണ്. ആത്മഹത്യാ പ്രേരണ കുറ്റമടക്കം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.