Special Train: സ്പെഷ്യൽ ട്രെയിൻ ഇതാ എത്തുന്നു; 18 സ്റ്റോപ്പുകൾ, സമയവും തീയതിയുമറിയാം

Thiruvananthapuram Mangaluru Special Train: മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് കാസർകോട് വഴി സർവീസ് നടത്തുന്ന ട്രെയിനിന് 18 സ്റ്റോപ്പുകളാണ് ഉള്ളത്. ഡിസംബർ ഏഴ് മുതൽ ജനുവരി 18 വരെയാണ് സർവീസ്. ഡിസംബർ എട്ട് മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിലാണ് മടക്ക യാത്ര. ടിക്കറ്റ് റിസർവേഷനുകൾ ആരംഭിച്ചിട്ടുണ്ട്.

Special Train: സ്പെഷ്യൽ ട്രെയിൻ ഇതാ എത്തുന്നു; 18 സ്റ്റോപ്പുകൾ, സമയവും തീയതിയുമറിയാം

Special Train

Published: 

04 Dec 2025 06:35 AM

തിരുവനന്തപുരം: മണ്ഡല – മകര വിളക്ക് സീസണിലെ തിരക്ക് പരി​ഗണിച്ച് പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം – മംഗളൂരു റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ (Thiruvananthapuram Mangaluru Special Train) പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല സ്പെഷ്യൽ ട്രെയിനായാണ് പുതിയ സർവീസ് വരുക. ശബരിമല തീർഥാടനം നടത്തുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് കാസർകോട് വഴി സർവീസ് നടത്തുന്ന ട്രെയിനിന് 18 സ്റ്റോപ്പുകളാണ് ഉള്ളത്. ഡിസംബർ ഏഴ് മുതൽ ജനുവരി 18 വരെയാണ് സർവീസ്. മംഗളൂരു ജങ്‌ഷൻ – തിരുവനന്തപുരം നോർത്ത്‌ (കൊച്ചുവേളി) പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ ഞായറാഴ്ചകളിലാണ് സർവീസ് നടത്തുക. വൈകിട്ട്‌ ആറിന്‌ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന (06041) ട്രെയിൻ പിറ്റേന്ന്‌ രാവിലെ 6:30ന്‌ തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരുന്ന രീതിക്കാണ് ക്രമീകരണം.

മടക്കയാത്രയിൽ തിരുവനന്തപുരം നോർത്ത്‌ – മംഗളൂരു ജങ്‌ഷൻ (06042) പ്രതിവാര സ്‌പെഷ്യൽ ഡിസംബർ എട്ട് മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിലാണ് സർവീസ്‌ നടത്തുക. രാവിലെ 8.30 ന്‌ പുറപ്പെട്ട്‌ രാത്രി 8.30 ന്‌ മംഗളൂരു ജങ്‌ഷനിൽ എത്തിച്ചേരും. ഒരു എസി ടു ടയർ, മൂന്ന് എസി ത്രീ ടയർ, 15 സ്ലീപ്പർ കോച്ച്‌, 2 ഭിന്നശേഷി കോച്ച്‌ എന്നിവയാണ് ട്രെയിനിലുള്ളത്. ടിക്കറ്റ് റിസർവേഷനുകൾ ആരംഭിച്ചിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് അഞ്ച്‌ താലൂക്കുകളില്‍ ഇന്ന് അവധി, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

സമയവും സ്റ്റോപ്പുകളും

കാസർകോട് 6.40, കാഞ്ഞങ്ങാട് 6.49, പയ്യന്നൂർ 7.14, കണ്ണൂർ 8.02, തലശേരി 8.24, വടകര 8.54, കോഴിക്കോട് 9.37, തിരൂർ 10.34, ഷൊർണൂർ 11.45, തൃശൂർ 12.35, ആലുവ 1.25, എറണാകുളം ട‍ൗൺ 1.45, കോട്ടയം 2.40, ചങ്ങനാശേരി 3.03, തിരുവല്ല 03.13, ചെങ്ങന്നൂർ 3.24, കായംകുളം 3.38, കൊല്ലം 4.47 സ്റ്റേഷനുകൾ പിന്നിട്ടാണ് രാവിലെ 6.30ന് തിരുവനന്തപുരത്തെത്തുക.

തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെടുന്ന ട്രെയിൻ കൊല്ലം 9.22, കായംകുളം 9.55, ചെങ്ങന്നൂർ 10.15, തിരുവല്ല 10.29, ചങ്ങനാശേരി 10.39, കോട്ടയം 10.55, എറണാകുളം ട‍ൗൺ 12.00, ആലുവ 12.25, തൃശൂർ 1.15, ഷൊർണൂർ 2.40, തിരൂർ 2.54, കോഴിക്കോട്‌ 3.32, വടകര 4.20, തലശേരി 4.45, കണ്ണൂർ 5.12, പയ്യന്നൂർ 5.44, കാഞ്ഞങ്ങാട്‌ 6.41, കാസർകോട്‌ 7.00 സ്റ്റോപ്പുകൾ പിന്നിട്ടാണ് മംഗളൂരുവിൽ എത്തുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും