AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dalit Women Mental Harassment: ദളിത് യുവതിക്ക് പോലീസ് സ്റ്റേഷനിൽ മാനസിക പീഡനം; പേരൂർക്കട എസ്‌ഐക്ക് സസ്‌പെൻഷൻ

Peroorkada Dalit Women Mental Harassment Case: എസ്‌ഐക്കെതിരെ നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്ന് സ്റ്റേഷനിൽ മാനസിക പീഡനത്തിനിരയായ ഇരയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് രണ്ട് പോലീസുകാർക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്നും യുവതി പറഞ്ഞു. കഴിഞ്ഞ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

Dalit Women Mental Harassment: ദളിത് യുവതിക്ക് പോലീസ് സ്റ്റേഷനിൽ മാനസിക പീഡനം; പേരൂർക്കട എസ്‌ഐക്ക് സസ്‌പെൻഷൻ
Peroorkada Police StationImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 19 May 2025 14:10 PM

തിരുവനന്തപുരം: ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ദളിത് സ്ത്രീയെ മാനസികമായ പീഡിപ്പിച്ച തിരുവനന്തപുരം പേരൂർക്കട എസ്ഐയ്ക്ക് സസ്പെൻഷൻ. മോഷണത്തിന്റെ പേരിൽ വീട്ടുജോലിക്കാരിയായ സ്ത്രീയെ 20 മണിക്കൂറോളം ചോദ്യം ചെയ്ത സംഭവത്തിലാണ് നടപടി. പോലീസിൻ്റെ ഭാ​ഗത്തുനിന്നുള്ള ​ഗുരതരമായ വീഴ്ച്ച ചൂണ്ടികാട്ടി തിരുവനന്തപുരം പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

എസ്‌ഐക്കെതിരെ നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്ന് സ്റ്റേഷനിൽ മാനസിക പീഡനത്തിനിരയായ ഇരയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് രണ്ട് പോലീസുകാർക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്നും യുവതി പറഞ്ഞു. സംഭവത്തിൽ പ്രതികളായ പോലീസ് ഉദ്യോ​ഗസ്ഥരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. തന്നോട് ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നൻ എന്ന പൊലീസുകാരനാണെന്നും വ്യാജ പരാതിയിൽ നടപടി വേണമെന്നും എങ്കിൽ മാത്രമെ തനിക്ക് നീതി ലഭിക്കൂ എന്നും യുവധി വ്യക്തമാക്കി.

കഴിഞ്ഞ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാല മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പനവൂർ പനയമുട്ടം സ്വദേശിയായ യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ 20 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയമാക്കി. സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വെള്ളം പോലും നൽകാതെ മണിക്കൂറുകളോളം ചോദ്യം ചെയ്തതെന്നാണ് പീഡനത്തിന് ഇരയായ യുവതി ആരോപിക്കുന്നത്.

വ്യാജ പരാതിയുടെ പേരിൽ വസ്ത്രമഴിച്ചു ദേഹപരിശോധനയും തൻ്റെ വീട്ടിൽ തിരച്ചിലും നടത്തിയെങ്കിലും മോഷണ പോയ മാല കണ്ടെത്താനായില്ല. ഒടുവിൽ, സ്വർണമാല ഉടമയുടെ വീട്ടിൽ തന്നെ കണ്ടെത്തിയെങ്കിലും യുവതിക്കെതിരെയുള്ള എഫ്‌ഐആർ പോലീസ് റദ്ദാക്കിയില്ല. തുടർന്ന് പോലീസിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും തനിക്ക് അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.