Varkala Woman Attack: വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടു; യുവതി ഗുരുതരാവസ്ഥയിൽ, പ്രതി പിടിയിൽ
Varkala Woman Attacked In Train: വെൻ്റിലേറ്റർ സപ്പോർട്ടോടെ പെൺകുട്ടിയെ ഐസിയുവിലേക്ക് മാറ്റി. ആന്തരിക രക്സ്രാവമുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നിലുള്ള പ്രേരണ എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ട്രാക്കിൽ അബോധാവസ്ഥയിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്.

അറസ്റ്റിലായ പ്രതി സുരേഷ് കുമാർ
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട പ്രതി അറസ്റ്റിൽ. ട്രെയിനിലുണ്ടായിരുന്ന സഹയാത്രികൻ തന്നെയാണ് പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ടതെന്ന് ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. പെൺകുട്ടി ട്രെയിനിൽ നിന്നും ഇറങ്ങാൻ നിന്ന സമയത്താണ് സംഭവം നടക്കുന്നത്. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആ സമയം ബാത്ത്റൂമിലായിരുന്നു. ഇത് മനലസ്സിലാക്കി പുറത്തേക്ക് നോക്കി നിന്ന യുവതിയെ പ്രതിയായ സുരേഷ് കുമാർ ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നു.
നടക്കുന്ന സംഭവത്തിന് പിന്നാലെ കസ്റ്റഡിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയത്ത് നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നാണ് വിവരം. പ്രതി പെയിൻ്റിംഗ് തൊഴിലാളിയാണ് ഇയാൾ. ചോദ്യം ചെയ്യലിൽ പോലീസിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. വ്യത്യസ്ഥമായ മൊഴികളാണ് പ്രതി നൽകുന്നത്. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ALSO READ: പാലക്കാട് ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ആലുവയിൽ നിന്നും വന്ന പെൺകുട്ടികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് യുവതിയും സുഹൃത്തും യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിന് സമീപത്തുവെച്ചാണ് പ്രതി ഇവരിൽ ഒരാളെ തള്ളിയിട്ടത്. എന്നാൽ പ്രതി ട്രെയിനിൽ വെച്ച് മദ്യപിച്ചതായും മറ്റൊരു ദൃക്സാക്ഷി പോലീസിനോട് പറഞ്ഞു. ഇരയായ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്.
വെൻ്റിലേറ്റർ സപ്പോർട്ടോടെ പെൺകുട്ടിയെ ഐസിയുവിലേക്ക് മാറ്റി. ആന്തരിക രക്സ്രാവമുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നിലുള്ള പ്രേരണ എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ട്രാക്കിൽ അബോധാവസ്ഥയിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.