Thiruvonam Bumper 2025: ഇപ്പോഴേ തലകറങ്ങുന്നു…. കമ്മീഷൻ മാത്രം 2.5 കോടി – ബമ്പർ ടിക്കറ്റ് വിറ്റ ഏജന്റിന്റെ ആദ്യ പ്രതികരണമെത്തി

Bhagavati Lottery Agency Sells Bumper Winner for Second Time: മരിച്ചാൽ മാത്രം പടം വരാവുന്ന എൻ്റെ പേര് ഇന്ന് ലോകം മുഴുവൻ അറിഞ്ഞു. അല്ലാതെ എൻ്റെ പേരൊക്കെ എങ്ങനെ വരാനാണ്. ഇതാണ് എൻ്റെ ഭാഗ്യത്തട്ട്. ഇനി നെട്ടൂരിൽ ടിക്കറ്റെടുക്കാൻ ആളുകൾ കൂടും," ലതീഷ് സന്തോഷത്തോടെ മാധ്യമങ്ങളോട് പറഞ്ഞു.

Thiruvonam Bumper 2025: ഇപ്പോഴേ തലകറങ്ങുന്നു.... കമ്മീഷൻ മാത്രം 2.5 കോടി - ബമ്പർ ടിക്കറ്റ് വിറ്റ ഏജന്റിന്റെ ആദ്യ പ്രതികരണമെത്തി

Onam Bumper (1)

Published: 

04 Oct 2025 | 05:12 PM

കൊച്ചി: കേരളത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം വിറ്റ ഭഗവതി ലോട്ടറി ഏജൻസി വീണ്ടും വാർത്തകളിൽ. ഈ വർഷം രണ്ടാം തവണയാണ് ഭഗവതി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിന് ബമ്പർ അടിക്കുന്നത്.

വൈറ്റിലയിലെ ഏജൻസിയിൽ നിന്ന് നെട്ടൂരിൽ ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജൻ്റ് ലതീഷ് എടുത്ത് വിറ്റ ടിക്കറ്റിനാണ് ഇത്തവണത്തെ 25 കോടിയുടെ ഒന്നാം സമ്മാനം. ഈ വിവരം അറിഞ്ഞതിന് ശേഷം ലതീഷിൻ്റെ പ്രതികരണം ആഹ്ലാദകരവും അതേസമയം രസകരവുമായിരുന്നു.

“മരിച്ചാൽ മാത്രം പടം വരാവുന്ന എൻ്റെ പേര് ഇന്ന് ലോകം മുഴുവൻ അറിഞ്ഞു. അല്ലാതെ എൻ്റെ പേരൊക്കെ എങ്ങനെ വരാനാണ്. ഇതാണ് എൻ്റെ ഭാഗ്യത്തട്ട്. ഇനി നെട്ടൂരിൽ ടിക്കറ്റെടുക്കാൻ ആളുകൾ കൂടും,” ലതീഷ് സന്തോഷത്തോടെ മാധ്യമങ്ങളോട് പറഞ്ഞു.

താങ്കളുടെ കൈയിൽ നിന്ന് ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓർമ്മയില്ലെങ്കിലും, നെട്ടൂരിൽ തന്നെയുള്ള ആരെങ്കിലും ആകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ താൻ ഏജൻസിയിൽ നിന്ന് വാങ്ങിയ എല്ലാ ടിക്കറ്റുകളും വിറ്റ് പോയിരുന്നു. “എന്നോടുള്ള ഇഷ്ടം കൊണ്ട് ടിക്കറ്റ് എടുക്കുന്നവരാണ് ഏറെയും. ഏകദേശം 1200 ടിക്കറ്റാണ് ഞാൻ വിറ്റത്. അതിൽ ഒന്നാണ് ഇപ്പോൾ ബമ്പർ അടിച്ചിരിക്കുന്നത്. മൂന്ന് മാസം മുൻപ് ഞാൻ വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ അടിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ ഭാഗ്യശാലിയെ കണ്ടെത്താനാകട്ടെ,” ലതീഷ് പറഞ്ഞു.

 

കമ്മീഷൻ ലഭിച്ചാൽ ഞാനൊരു രാജാവിനെപ്പോലെ വാഴും

 

25 കോടിയുടെ സമ്മാനം വിറ്റതിന് ലതീഷിന് 10 ശതമാനം കമ്മീഷൻ, അതായത് 2.5 കോടി രൂപ ലഭിക്കും. കമ്മീഷനെക്കുറിച്ചുള്ള ചോദ്യത്തിന് ലതീഷിൻ്റെ മറുപടി ഇങ്ങനെയായിരുന്നു:

“എൻ്റെ അറിവ് ശരിയാണെങ്കിൽ പത്ത് ശതമാനം കിട്ടും, രണ്ടരക്കോടി രൂപ. എത്ര കിട്ടിയാലും ഞാൻ ഹാപ്പി ആണ്. രണ്ടര കോടിയൊക്കെ എനിക്ക് സ്വപ്നം കാണാൻ പറ്റാത്ത കാര്യമാണ്. ഞാനൊരു രാജാവിനെ പോലെ വാഴും. ഇപ്പോഴേ തലകറങ്ങുന്നു. 25 കോടി എനിക്കടിച്ചാൽ ചിലപ്പോൾ ഭ്രാന്തായി പോകും,” ലതീഷ് ചിരിച്ചുകൊണ്ട് പ്രതികരിച്ചു.

30 വർഷമായി ലോട്ടറി വിൽപ്പന തുടങ്ങിയിട്ട്. ഈ വർഷം തന്നെ ദിവസേനയുള്ള ലോട്ടറികളിൽ പല തവണ ഒന്നാം സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. “ലോട്ടറി കച്ചവടത്തിലേക്ക് ഇറങ്ങിയപ്പോൾ എനിക്ക് നാണക്കേട് തോന്നിയിരുന്നു. ഇതൊന്നും ശരിയാവില്ല, നിർത്തണമെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ഇപ്പോൾ, ഒരു വർഷത്തിനുള്ളിൽ 26 കോടി രൂപയുടെ (വിറ്റ ടിക്കറ്റിന്) സമ്മാനമാണ് എൻ്റെ ഏജൻസിക്ക് അടിച്ചത്. ഇനി ആരും ഈ ജോലി നിർത്താൻ പറയില്ല,” അദ്ദേഹം പറഞ്ഞു.

Related Stories
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
Kollam-theni National highway: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്