ബൈബിളിനെക്കാള്‍ വലുത് വിചാരധാര, തീകൊള്ളികൊണ്ട് തലചൊറിയരുത്‌ ഇടുക്കി രൂപയ്‌ക്കെതിരെ ലത്തീന്‍ സഭ

ഇടുക്കി രൂപത ചെയ്യുന്നത് ക്രൈസ്തവരെ മുസ്ലിം വിരോധിക്കളാക്കാനുള്ള അജണ്ട നടപ്പിലാക്കലാണ്. തെരഞ്ഞെടുപ്പ് കാലത്ത് പരിവാര്‍ തിങ്ക്താങ്കിന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിയായി ആരും പ്രവര്‍ത്തിക്കരുതെന്നും മുഖപത്രം വ്യക്തമാക്കി.

ബൈബിളിനെക്കാള്‍ വലുത് വിചാരധാര, തീകൊള്ളികൊണ്ട് തലചൊറിയരുത്‌ ഇടുക്കി രൂപയ്‌ക്കെതിരെ ലത്തീന്‍ സഭ
Updated On: 

17 Apr 2024 | 04:36 PM

കോഴിക്കോട്: ഇടുക്കി രൂപയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. സഭയുടെ മുഖപത്രമായ ജീവനാദത്തിലൂടെയാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെതിരെ ഇടുക്കി രൂപതയെ വിമര്‍ശിക്കുന്നത്. ഇടുക്കി രൂപതാ അധികാരികള്‍ തലചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്നും സഭ വിമര്‍ശിച്ചു.

കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവര്‍ സഭാസാരഥികളായി എത്തുമ്പോള്‍ അവര്‍ക്ക് ബൈബിളിനെക്കാള്‍ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും മുഖപത്രത്തില്‍ പറയുന്നു.

പ്രണയത്തെ കെണിയെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണ്. മാലാഖമാര്‍ കയറാന്‍ മടിക്കുന്ന ഇടത്ത് സാത്താന്മാര്‍ ബ്രേക്ക് ഡാന്‍സ് കളിക്കുന്ന കാലമാണിത്. ഇക്കാലം വരെ സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവര്‍. ഇടുക്കി രൂപത ചെയ്യുന്നത് ക്രൈസ്തവരെ മുസ്ലിം വിരോധിക്കളാക്കാനുള്ള അജണ്ട നടപ്പിലാക്കലാണ്. തെരഞ്ഞെടുപ്പ് കാലത്ത് പരിവാര്‍ തിങ്ക്താങ്കിന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിയായി ആരും പ്രവര്‍ത്തിക്കരുതെന്നും മുഖപത്രം വ്യക്തമാക്കി.

കേരള സ്റ്റോറിയെന്ന സംഘപരിവാര്‍ പ്രൊപ്പഗാന്‍ഡ സിനിമയില്‍ 32,000 ക്രൈസ്തവ യുവതികളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്നാണ്. 32,000 സ്ത്രീകളുടെ വിവരം പുറത്തുവിടേണ്ട വെറും പേരുടെ എങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നും ലേഖനം ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, കേരള സ്റ്റോറി പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. പ്രദര്‍ശനം തടയേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് അറിയച്ചതോടെയാണ് ഹരജി തള്ളിയത്. നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ മുന്‍കാലങ്ങളില്‍ പരിഗണിച്ചിട്ടുണ്ടെന്നും കേരള സ്റ്റോറി അത്തരമൊരു പരിധിയില്‍ വരുന്ന സിനിമയല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം, കേരള സ്റ്റോറി തത്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് താമരശേരി അതിരൂപത തീരുമാനമെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സിനിമ പ്രദര്‍ശനം നടത്തുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.

ഇടുക്കി രൂപതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രൂപതയ്ക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് താമരശേരി അതിരൂപത നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ പ്രണയക്കെണിക്കെതിരായ ബോധവത്കരണം തുടരുമെന്ന് രൂപത നേതൃത്വം അറിയിച്ചിട്ടുണ്ട്.

Follow Us
Related Stories
Kerala Assembly Election 2026 : 80ലെ മമ്മൂട്ടി ചിത്രത്തിൽ മത്സരിച്ച എകെ ശശീന്ദ്രൻ; ജെൻസി യുഗത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ
Kerala Assembly Election 2026: കെഎം ഷാജിക്ക് സേഫ് സോണൊരുക്കി ലീഗ്; വേങ്ങരയില്‍ ഇത്തവണ ട്വിസ്റ്റില്ല
Kerala Assembly Election 2026: അരനൂറ്റാണ്ടിനു ശേഷം മകനു വഴിമാറി പിജെ ജോസഫ്, തൊടുപുഴയിൽ അപു ജോൺ ജോസഫ് സ്ഥാനാർഥി
Kerala Assembly Election 2026: ജനവിധി തേടി ജന്മ നാട്ടിലേക്ക്… ഇനി രമേശ് പിഷാരടിയുടെ അരങ്ങ് പാലക്കാട്
Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും
Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി
ഇത്രയ്ക്ക് സിമ്പിളാണോ സജി ചെറിയാൻ, സ്കൂട്ടറിൽ യാത്ര ചെയ്ത് മന്ത്രി
ബാലതാരമായിരുന്നു, ഇപ്പോൾ സ്റ്റൈലൊക്കെ ഒരുപാട് മാറി
ആരതി ഉഴിഞ്ഞ് പ്രവർത്തകർ, ശോഭ സുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
കണ്ടാൽ മാന്യൻ, ഫോൺ നൈസായിട്ട് മോഷ്ടിക്കുന്നത് കണ്ടോ?