Thrissur Accident Death: റോഡിലേക്ക് വീണ ഹെൽമറ്റ് എടുക്കാൻ ബൈക്ക് നിർത്തി; ലോറി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
Thrissur Accident Death: എറണാകുളം കലൂർ എംപയർ അപ്പാർട്മെന്റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ(38) എന്നിവരാണ് മരിച്ചതെന്നു പോലീസ് പറഞ്ഞു.

Thrissur Accident
തൃശ്ശൂർ: കുതിരാനിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ(38) എന്നിവരാണ് മരിച്ചതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ദേശീയപാത കുതിരാനിൽ വഴുക്കുംപാറ പാലത്തിന് മുകളിൽ ബൈക്കിന് പിന്നിൽ പാൽ വണ്ടിയിടിച്ചായിരുന്നു അപകടം.
റോഡിലേക്കു തെറിച്ചു വീണ ഹെൽമറ്റ് എടുക്കുന്നതിനായി പെട്ടെന്ന് ബൈക്ക് നിർത്തുകയായിരുന്നു. ഇതിനു പിന്നിലായി പാലുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവും യുവതിയും ലോറിക്കടിയിൽപ്പെട്ടു. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഏറെ നേരത്തിനു ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്.
Also Read:നവജാതശിശുക്കളുടെ കൊലപാതകം: മൃതദേഹം സംസ്കരിച്ച കുഴികൾ പരിശോധിക്കും, പ്രതികൾ ഇന്ന് കോടതിയിലേക്ക്
അതേസമയം റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്കേറ്റു. കോലഴി സ്വദേശികളായ തോമസ് (62), ഭാര്യ ബീന(61) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ കോവിലകത്തുംപാടത്താണ് അപകടം. കുഴിയിൽ വീണ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തോമസിന്റെ വാരിയെല്ലുകൾക്ക് പൊട്ടലും ശ്വാസനാളത്തിന് ചതവുമുണ്ട്. ഭാര്യ ബീനയുടെ തലയിൽ രക്തസ്രാവവും മുഖത്തെ എല്ലിന് പൊട്ടലുമുണ്ട്.