AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Virtual Arrest: വെർച്വൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമം; പ്ലാൻ പൊളിച്ചടുക്കി തൃശൂർ സൈബർ സെൽ, വീഡിയോ വൈറൽ

Virtual Arrest Exposed in Thrissur: 'കടുവയെ പിടിച്ച കിടുവ, യെ കാം ചോടുദോ ഭായ്' എന്ന അടികുറിപ്പോടെ തൃശൂർ സിറ്റി പൊലീസാണ് സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Thrissur Virtual Arrest: വെർച്വൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമം; പ്ലാൻ പൊളിച്ചടുക്കി തൃശൂർ സൈബർ സെൽ, വീഡിയോ വൈറൽ
പ്രതീകാത്മക ചിത്രം Image Credit source: Surasak Suwanmake/ Getty Images
nandha-das
Nandha Das | Updated On: 13 Nov 2024 13:52 PM

തൃശൂർ: മുംബൈ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച യുവാവിന്റെ പദ്ധതി പൊളിച്ചടുക്കി തൃശൂർ സിറ്റി പോലീസ്. തട്ടിപ്പു സംഘത്തിലെയാൾ പോലീസ് യൂണിഫോം അണിഞ്ഞാണ് വീഡിയോ കോളിൽ എത്തിയത്. ഫോണിലെ ക്യാമറ ഓഫ് ചെയ്തു വെച്ചിരുന്നതിനാൽ വിളിച്ചത് തൃശൂർ സൈബർ സെല്ലിലേക്കാണെന്ന കാര്യം ഇയാൾ അറിഞ്ഞില്ല. ഒടുവിൽ, ക്യാമറ ഓണാക്കിയപ്പോൾ പോലീസിനെ കണ്ടതോടു കൂടിയാണ് സംഭവം കൈവിട്ടുപോയെന്ന് മനസിലായത്.

സംഭവത്തിന്റെ ഒരു ട്രോൾ വീഡിയോ തൃശൂർ സിറ്റി പോലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘കടുവയെ പിടിച്ച കിടുവ, യെ കാം ചോടുദോ ഭായ്’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് വേഷത്തിലെത്തിയ തട്ടിപ്പുകാരനെ കണ്ട് പോലീസുകാർ ചിരിക്കുന്നതും, തൃശൂർ സൈബർ സെല്ലിലേക്കാണ് വിളിച്ചതെന്ന് മനസിലായതോടെ പ്രതി എന്തുചെയ്യണമെന്ന് അറിയാതെ പോലീസിനെ നോക്കി തിരിച്ചു ചിരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

 

ALSO READ: ശബരിമലയിൽ ഇനി ബിഎസ്എൻഎൽ വക ഫ്രീ വൈഫൈ

ഇത്തരത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയാണെങ്കിൽ 1930 എന്ന നമ്പറിലേക്ക് ഉടൻ വിളിക്കണമെന്ന് നിർദേശിച്ചു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.