Thrissur Pooram 2026: തൃശ്ശൂർ പൂരലഹരിയിലേക്ക്, കൊടിയേറ്റ് ചടങ്ങുകൾ ഇന്ന്

Thrissur Pooram 2026, Kodiyettam Today : പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്ന ചടങ്ങാണ് കൊടിയേറ്റ്. 25നാണ് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്. പൂരപ്രേമികൾ‌ കാത്തിരുന്ന പ്രധാനപൂരം ഏപ്രിൽ 26നാണ്.

Thrissur Pooram 2026: തൃശ്ശൂർ പൂരലഹരിയിലേക്ക്, കൊടിയേറ്റ് ചടങ്ങുകൾ ഇന്ന്

Thrissur Pooram

Updated On: 

20 Apr 2026 | 07:47 AM

തൃശ്ശൂർ:  ആവേശതിമിർപ്പിലേക്ക് തൃശ്ശൂർ. പൂരക്കാലത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും തൊട്ടുപിന്നാലെ പതിനൊന്നേകാലോടെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ് ചടങ്ങുകൾ നടക്കും. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്ന ചടങ്ങാണ് കൊടിയേറ്റ്.

കൂടാതെ, 8 ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളിലാണ് കൊടിയേറ്റ്.

ALSO READ: തൃശ്ശൂർ പൂരം എന്നാണ്; പ്രധാന ചടങ്ങുകളും തീയതികളും അറിയാം

ഏപ്രിൽ 24നാണ് പൂരച്ചമയ പ്രദർശനം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനത്തിന് അന്നേദിവസം തുടക്കമാകും. കൗസ്തുഭ ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. പാറമേക്കാവിന്റേത് ക്ഷേത്രം അ​ഗ്രശാലയിലുമാണ്. 25നാണ് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്.

പൂരപ്രേമികൾ‌ കാത്തിരുന്ന പ്രധാനപൂരം ഏപ്രിൽ 26നാണ്. പൂരദിവസം ഘടകക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും നടക്കും. 27ന് പകൽപൂരവും തുടർന്നു ഉപചാരം ചൊല്ലലും. വിസ്മയക്കാഴ്ചയൊരുക്കുന്ന പൂരത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

Follow Us
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
ചോറിനൊപ്പം പപ്പായ അച്ചാറായാലോ, സിംപിളല്ലേ...
പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?
ഈ ഭക്ഷണങ്ങള്‍ സൂക്ഷിച്ചാല്‍ വീട്ടില്‍ പാമ്പ് കേറും
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്