Thonnurkara Laddu Assault: ലഡുവുണ്ടോ ഒന്നെടുക്കാൻ! മദ്യലഹരിയിലെത്തി ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമക്ക് ആക്രമണം

Thrissur Thonnurkara Laddu Assault Case: തോന്നൂർക്കര എംഎസ്എൻ ഓഡിറ്റോറിയത്തിന് സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്സ് എന്ന സ്ഥാപനത്തിലെ ഉയമയാണ് ആക്രണത്തിന് ഇരയായത്. ഞായറാഴ്ച്ച വൈകിട്ട് മദ്യലഹരിയിൽ എത്തിയ പ്രതികൾ ലഡു കടം ചോദിക്കുകയും വിസമ്മതിച്ച ഉടമയെ ആക്രമിക്കുകയുമായിരുന്നു.

Thonnurkara Laddu Assault: ലഡുവുണ്ടോ ഒന്നെടുക്കാൻ! മദ്യലഹരിയിലെത്തി ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമക്ക് ആക്രമണം

പ്രതീകാത്മക ചിത്രം

Published: 

10 Jun 2025 11:25 AM

ചേലക്കര: ലഡു കടം നൽകാത്തതിന് കട ഉടമയ്ക്ക് നേരെ ആക്രമണം. തൃശൂർ തോന്നൂർക്കരയിലാണ് സംഭവം. സംഭവത്തിൽ തോന്നൂർക്കര പടിഞ്ഞാട്ടുമുറി മനപടിക്കൽ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. കടം ചോദിച്ച ലഡു നൽകാനാകില്ലെന്ന് പറഞ്ഞതോടെയാണ് ആക്രമണം.

തോന്നൂർക്കര എംഎസ്എൻ ഓഡിറ്റോറിയത്തിന് സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്സ് എന്ന സ്ഥാപനത്തിലെ ഉയമയാണ് ആക്രണത്തിന് ഇരയായത്. ഞായറാഴ്ച്ച വൈകിട്ട് മദ്യലഹരിയിൽ എത്തിയ പ്രതികൾ ലഡു കടം ചോദിക്കുകയും വിസമ്മതിച്ച ഉടമയെ ആക്രമിക്കുകയുമായിരുന്നു. മണ്ണാർക്കാട് കുമരംപുത്തൂർ വലിയാട്ടിൽ മുരളിയുടെ (49) കടയ്ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇന്നലെ രാത്രി തന്നെ പോലീസ് പ്രതികളെ കണ്ടെത്തി പിടികൂടി. യുവാക്കൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

പൊലീസ് ഉദ്യോ​ഗസ്ഥൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ

മങ്കര റെയിൽവേ സ്റ്റേഷൻ സമീപം പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ അഭിജിത്ത് കെ ആറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മം​ഗലപുരം – ചെന്നൈ എക്സ്പ്രസാണ് ഇയാളെ ഇടിച്ചതെന്നാണ് വിവരം. ആത്മഹത്യയാണോയെന്ന്‌ സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മങ്കര പോലീസ് അറിയിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അഭിജിത് ജോലിക്ക് കയറിയിട്ട് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ജൂൺ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ഞായറാഴ്ച വൈകിട്ട് ആറിന് പിഎസ്‌സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് പോകവെയാണ് അപകടം.

 

 

 

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം