Kozhikode Traffic Restrictions: കോഴിക്കോട്ടുകാര്‍ ശ്രദ്ധിക്കൂ; പട്ടാള പള്ളി-ടൗണ്‍ഹാള്‍ റോഡ് അടച്ചു
Kozhikode Town Hall Road Closed: നവംബര്‍ മൂന്ന് തിങ്കള്‍ മുതല്‍ എല്‍ഐസി ബസ്‌സ്‌റ്റോപ്പില്‍ ബസുകള്‍ വരുന്നതല്ല. എത്ര നാളത്തേക്കാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നവംബര്‍ മൂന്ന് മുതല്‍ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതല്‍ ടൗണ്‍ഹാള്‍ വരെയുള്ള റോഡ് അടച്ചു. അറ്റക്കുറ്റപ്പണികള്‍ക്കായാണ് അടച്ചത്. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിടും. നവംബര്‍ മൂന്ന് തിങ്കള്‍ മുതല്‍ എല്‍ഐസി ബസ്‌സ്‌റ്റോപ്പില്‍ ബസുകള്‍ വരുന്നതല്ല. എത്ര നാളത്തേക്കാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.
വാഹനങ്ങള്‍ ഏത് വഴി പോകണം?
പുതിയ ബസ് സ്റ്റാന്‍ഡ് പാവമണി റോഡ് ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ വാഹനങ്ങള്‍ എല്‍ഐസി മാനാഞ്ചിറ-ടൗണ്‍ഹാള്‍ ഭാഗത്തേക്ക് പോകുന്നതിനായി, പോലീസ് കമ്മീഷണര്‍ ഓഫീസ് ജങ്ഷനില്‍ നിന്നും വലതുഭാഗത്തേക്ക് തിരിഞ്ഞ് എസ്ബിഐ ജങ്ഷന്‍- ഹെഡ് പോസ്റ്റ് ഓഫീസ് ജങ്ഷന്‍ വഴി പോകണം.
ദീര്‍ഘദൂര ബസുകള്‍
കണ്ണൂര്‍, തലശേരി, കുറ്റ്യാടി, തൊട്ടില്‍പാലം ഭാഗത്തേക്ക് പോകേണ്ട ദീര്‍ഘദൂര ബസുകള്‍ സ്‌റ്റേഡിയം ജങ്ഷനില്‍ നിന്ന് പുതിയറ, അരയിടത്ത് പാലം, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, വെസ്റ്റ്ഹില്‍ ചുങ്കം വഴി പോകുക.
ഹ്രസ്വദൂര ബസുകള്‍
കൊയിലാണ്ടി, ബാലുശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഹ്രസ്വദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ പോലീസ് കമ്മീഷണര്‍ ഓഫീസ് ജങ്ഷനില്‍ നിന്നും വലതുഭാഗത്തേക്ക് തിരിഞ്ഞ് എസ്ബിഐ ജങ്ഷന്‍- ഹെഡ് പോസ്റ്റ് ഓഫീസ് ജങ്ഷന്‍ വഴി പോകാന്‍ ശ്രദ്ധിക്കുക.
Also Read: Kerala Rain: തുലാമഴ ശരിയായില്ല; ഒക്ടോബറില്‍ കേരളത്തില്‍ പെയ്തത് കുറഞ്ഞ അളവില്‍
സിറ്റി ബസുകള്‍
മാവൂര്‍ റോഡ് ജങ്ഷന്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ എല്‍ഐസി വഴി പോകാതെ എസ്ബിഐ ജങ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് ജങ്ഷന്‍ വഴി പോകുക.