Train Schedule: യാത്രക്കാരുടെ ശ്രദ്ധക്ക്: പാളത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം
Partial Train Cancellations: ചില ട്രെയിനുകളുടെ യാത്രയിൽ നിയന്ത്രണമേർപ്പെടുത്തുകയും മറ്റ് ചില ഭാഗങ്ങളിൽ സർവീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകളുടെ യാത്രയിൽ നിയന്ത്രണമേർപ്പെടുത്തുകയും മറ്റ് ചില ഭാഗങ്ങളിൽ സർവീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
യാത്രാനിയന്ത്രണമേർപ്പെടുത്തിയ വണ്ടികൾ:
ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് (16307) ജനുവരി ഏഴ്, 14, 21, 28 ഫെബ്രുവരി നാല് തീയതികളിൽ ആലപ്പുഴയിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോഴിക്കോട് നിന്ന് കണ്ണൂർ വരെയുള്ള ട്രെയിൻ സർവീസ് ഈ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും.
തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12082) ജനുവരി എഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളിളും അതേ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തും. കോഴിക്കോട്-കണ്ണൂർ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.
Also Read:ഇനിയൊരു അപകടം വേണ്ട, കേരളത്തിലെ ദേശീയപാത ഓവർപാസുകൾ പില്ലറുകളിൽ നിർമിക്കും
ജനുവരി 21-ാം തീയതിയിൽ കോയമ്പത്തൂർ ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ പാസഞ്ചർ (56603) ട്രെയിനും ഭാഗികമായി സർവീസ് റദ്ദാക്കും. കോയമ്പത്തൂർ ജങ്‌ഷനിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ പാലക്കാട് ജങ്‌ഷനിൽ സർവീസ് അവസാനിപ്പിക്കും.
പാലക്കാട് ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.ചില ട്രെയിൻ സർവീസുകളുടെ ആരംഭസ്ഥലത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. പാലക്കാട് ജങ്‌ഷൻ-നിലമ്പൂർ റോഡ് പാസഞ്ചർ ( 56607) ജനുവരി 11, 18, 26, 27 തീയതികളിൽ പാലക്കാട് ജങ്‌ഷനിൽനിന്ന് യാത്ര ആരംഭിക്കുന്നതിനുപകരം ലക്കിടിയിൽനിന്നാകും സർവീസ് നടത്തുക. രാവിലെ 6.32-നായിരിക്കും ഇവിടെ നിന്ന് യാത്രയാരംഭിക്കുന്നത്.
പാലക്കാട് ജങ്‌ഷൻ-ലക്കിടി ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കുന്നതാണ്. പാലക്കാട് ജങ്‌ഷൻ-എറണാകുളം ജങ്‌ഷൻ മെമു (66609) ജനുവരി 26-ന് പാലക്കാട് ജങ്‌ഷനുപകരം ഒറ്റപ്പാലത്തുനിന്ന് രാവിലെ 07.57-ന് യാത്ര ആരംഭിക്കും. പാലക്കാട് ജങ്‌ഷൻ-ഒറ്റപ്പാലം ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കപ്പെടും.