Train Schedule: യാത്രക്കാരുടെ ശ്രദ്ധക്ക്: പാളത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

Partial Train Cancellations: ചില ട്രെയിനുകളുടെ യാത്രയിൽ നിയന്ത്രണമേർപ്പെടുത്തുകയും മറ്റ് ചില ഭാ​ഗങ്ങളിൽ സർവീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

Train Schedule: യാത്രക്കാരുടെ ശ്രദ്ധക്ക്: പാളത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

Train

Published: 

07 Jan 2026 | 07:49 AM

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാ​ഗങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകളുടെ യാത്രയിൽ നിയന്ത്രണമേർപ്പെടുത്തുകയും മറ്റ് ചില ഭാ​ഗങ്ങളിൽ സർവീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

യാത്രാനിയന്ത്രണമേർപ്പെടുത്തിയ വണ്ടികൾ:

ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് (16307) ജനുവരി ഏഴ്, 14, 21, 28 ഫെബ്രുവരി നാല് തീയതികളിൽ ആലപ്പുഴയിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോഴിക്കോട് നിന്ന് കണ്ണൂർ വരെയുള്ള ട്രെയിൻ സർവീസ് ഈ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും.

തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12082) ജനുവരി എഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളിളും അതേ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തും. കോഴിക്കോട്-കണ്ണൂർ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.

Also Read:ഇനിയൊരു അപകടം വേണ്ട, കേരളത്തിലെ ദേശീയപാത ഓവർപാസുകൾ പില്ലറുകളിൽ നിർമിക്കും

ജനുവരി 21-ാം തീയതിയിൽ കോയമ്പത്തൂർ ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ പാസഞ്ചർ (56603) ട്രെയിനും ഭാഗികമായി സർവീസ് റദ്ദാക്കും. കോയമ്പത്തൂർ ജങ്‌ഷനിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ പാലക്കാട് ജങ്‌ഷനിൽ സർവീസ് അവസാനിപ്പിക്കും.

പാലക്കാട് ജങ്‌ഷൻ-ഷൊർണൂർ ജങ്‌ഷൻ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.ചില ട്രെയിൻ സർവീസുകളുടെ ആരംഭസ്ഥലത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. പാലക്കാട് ജങ്‌ഷൻ-നിലമ്പൂർ റോഡ് പാസഞ്ചർ ( 56607) ജനുവരി 11, 18, 26, 27 തീയതികളിൽ പാലക്കാട് ജങ്‌ഷനിൽനിന്ന് യാത്ര ആരംഭിക്കുന്നതിനുപകരം ലക്കിടിയിൽനിന്നാകും സർവീസ് നടത്തുക. രാവിലെ 6.32-നായിരിക്കും ഇവിടെ നിന്ന് യാത്രയാരംഭിക്കുന്നത്.

പാലക്കാട് ജങ്‌ഷൻ-ലക്കിടി ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കുന്നതാണ്. പാലക്കാട് ജങ്‌ഷൻ-എറണാകുളം ജങ്‌ഷൻ മെമു (66609) ജനുവരി 26-ന് പാലക്കാട് ജങ്‌ഷനുപകരം ഒറ്റപ്പാലത്തുനിന്ന് രാവിലെ 07.57-ന് യാത്ര ആരംഭിക്കും. പാലക്കാട് ജങ്‌ഷൻ-ഒറ്റപ്പാലം ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കപ്പെടും.

പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല