Tribal Worker Locked : മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ജീവനക്കാരനെ പൂട്ടിയിട്ടു, റിസോർട്ട് ഉടമയുടെ അമ്മ അറസ്റ്റിൽ
Tribal Worker Locked Up and Starved for Allegedly Stealing Liquor: 10 വർഷമായി ഫാം സ്റ്റേയിൽ ജോലി ചെയ്യുന്ന വേലായണൻ, മദ്യക്കുപ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു. ദിവസവും ഒരുനേരം മാത്രമാണ് ഇയാൾക്ക് ഭക്ഷണം നൽകിയത്.

Tribal Worker Locked Up
പാലക്കാട്: മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി തൊഴിലാളിയെ ഫാം സ്റ്റേയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട സംഭവത്തിൽ റിസോർട്ട് ഉടമയുടെ അമ്മ രംഗനായികിയെ (65) കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ റിസോർട്ട് ഉടമ പ്രഭു (40) ഒളിവിലാണ്. മുതലമടയിലെ മുച്ചാംകുണ്ട് സ്വദേശിയായ വേലായണനെയാണ് (54) അഞ്ചുദിവസം ഫാം സ്റ്റേയിലെ മുറിയിൽ പൂട്ടിയിട്ടത്.
ഒരു ഫാം സ്റ്റേ ജീവനക്കാരൻ നൽകിയ വിവരത്തെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. 10 വർഷമായി ഫാം സ്റ്റേയിൽ ജോലി ചെയ്യുന്ന വേലായണൻ, മദ്യക്കുപ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു. ദിവസവും ഒരുനേരം മാത്രമാണ് ഇയാൾക്ക് ഭക്ഷണം നൽകിയത്.
Read more – ചവറയിലെ കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ചു
നാട്ടുകാർ കൂട്ടമായി എത്തി വാതിൽ തകർത്ത് വേലായണനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസെത്തിയപ്പോൾ പ്രഭുവും കൂട്ടരും ഓടിരക്ഷപ്പെട്ടു.
പ്രഭുവിന്റെ അമ്മയും തന്നെ പൂട്ടിയിടാൻ സഹായിച്ചെന്ന് വേലായണൻ പോലീസിന് മൊഴി നൽകി. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), എസ് സി/എസ് ടി നിയമങ്ങൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. 2018-ൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ ദുരന്തം ഈ സംഭവത്തെ ഓർമ്മിപ്പിക്കുന്നു.