Malappuram News : മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

Malappuram News : മലപ്പുറം കാപ്പിൽ ജംഗ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഇരുവരുടെയും കൈകൾക്കാണ് വെട്ടേറ്റത് എന്നാണ് സൂചന.സിപിഎം വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകരെ ആക്രമിച്ചത് എന്നാണ് ആരോപണം.വണ്ടൂര്‍ പഞ്ചായത്ത് 24ാം വാര്‍ഡ് മെമ്പര്‍ സലാം, സിപിഐഎം പ്രവര്‍ത്തകനായ ജിത്തു എന്നിവരുടെ നേതൃത്വത്തില്‍ ആണ് ആക്രമിച്ചതെന്നും.......

Malappuram News : മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

പ്രതീകാത്മക ചിത്രം

Updated On: 

15 Jun 2026 | 08:04 AM

മലപ്പുറം: വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് മുന്നിൽ സിപിഎം പ്രവർത്തകർ ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. മലപ്പുറം കാപ്പിൽ ജംഗ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഇരുവരുടെയും കൈകൾക്കാണ് വെട്ടേറ്റത് എന്നാണ് സൂചന.

ഉടനെ തന്നെ യുവാക്കളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിപിഎം വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകരെ ആക്രമിച്ചത് എന്നാണ് ആരോപണം.വണ്ടൂര്‍ പഞ്ചായത്ത് 24ാം വാര്‍ഡ് മെമ്പര്‍ സലാം, സിപിഐഎം പ്രവര്‍ത്തകനായ ജിത്തു എന്നിവരുടെ നേതൃത്വത്തില്‍ ആണ് ആക്രമിച്ചതെന്നും ആരോപിക്കുന്നു.

ALSO READ:ഇന്നുമുതൽ ബസ് യാത്ര തികച്ചും സൗജന്യം! സ്ത്രീകൾക്ക് 15 കിലോ ലഗേജും കൊണ്ടുപോകാം

ആൺകുട്ടികളെ പിതൃസഹോദരൻ കേരളത്തിലെത്തിച്ച് ഭിക്ഷാടനം

ആലപ്പുഴ ഹരിപ്പാട് തമിഴ്നാട് സ്വദേശികളായ ആൺകുട്ടികളെ പിതൃസഹോദരൻ കേരളത്തിൽ എത്തിച്ച് ഭിക്ഷാടനം. പതിനാലും പതിനൊന്നും വയസ്സുള്ള ആൺകുട്ടികളെയാണ് അച്ഛന്റെ സഹോദരൻ കേരളത്തിലേക്ക് എത്തിച്ചു പൂരമായ പീഡനങ്ങൾ നൽകിക്കൊണ്ട് ഭിക്ഷാടനത്തിന് അയച്ചത്. സംഭവത്തിൽ പ്രതിയായ തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി(31)യെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെയാണ് ഭിക്ഷാടനത്തിനായി ഇറക്കിയത്. തൂത്തുകുടിയിൽ നിന്നും ഹരിപ്പാട് എത്തിച്ചാണ് നിഷാടനം നടത്തിയത്. വേറെ ഉദ്ദേശിക്കുന്ന പണം കൊണ്ട് നൽകിയില്ലെങ്കിൽ കുട്ടികളെ അതിക്രൂരമായാണ് ആക്രമിച്ചിരുന്നത്.

ഉദ്ദേശിച്ച പണം കൊണ്ടുവന്നില്ലെങ്കിൽ കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു ചെയ്യുക. മാത്രമല്ല ആവശ്യത്തിനു ഭക്ഷണം നൽകാതെ പട്ടിണികിട്ടും ഉപദ്രവിച്ചും ക്രൂരതകൾ പതിവായി കൊണ്ടിരുന്നു. ഒടുവിൽ പീഡനം സഹിക്കാനാവാതെ 14 വയസ്സുള്ള മഹാരാജയാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ എത്തിയത്. ഇവിടെയെത്തിയ കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത് തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദ്ദേശത്തോടെ പോലീസ് കുട്ടിയെ ബാലഭവനിൽ താൽക്കാലികമായി താമസിച്ചു വരികയായിരുന്നു. അപ്പോഴും പ്രതിയായ അന്തോണിയെ പോലീസിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല പിന്നീട് ഇയാളുടെ മറ്റുള്ള ആളുകളുടെ പക്കൽ നിന്ന് ലഭിച്ച സുഹൃത്തിന്റെ അടിസ്ഥാനത്തിൽ അകത്തെ തിരച്ചിലിലാണ് തട്ടാരമ്പലം ഭാഗത്ത് നിന്നും പ്രതിയെ പിടികൂടാൻ സാധിച്ചത്.

ENGLISH SUMMARY

Two BJP workers were hacked in Vandoor Malappuram. Visakh and Jithin, natives of Kappil, were hacked. The BJP has alleged that CPM workers were behind the attack. The attack took place at Kappil junction in Malappuram. It is reported that both of them were hacked on the hands.It is alleged that the attack on BJP workers was led by a CPM ward member.

Loading...
Unable to load recommendations.
Follow Us
Related Stories
ലക്ഷണം കണ്ടിട്ട് മനസ് ‘ഇവി​ടല്ല’! വിഡി സതീശനെയും ശിവസേനയേയും പുകഴ്ത്തി; സി ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്
നശിപ്പിച്ചത് നിരവധി കല്യാണങ്ങൾ; മൂന്ന് പരാതികളിൽ കാറ്ററിം​ഗ് ഉടമ വിഷ്ണുമോഹൻ കസ്റ്റഡിയിൽ
Traffic Restrictions: കേന്ദ്ര പ്രതിരോധമന്ത്രി കൊച്ചിയിൽ; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
Kerala Weather Update: ഇന്ന് മൂന്ന് ജില്ലക്കാരാണ് മഴയുടെ കാര്യത്തിൽ അൽപ്പം ശ്രദ്ധിക്കേണ്ടത്; കള്ളക്കടലും വില്ലനാകും
ആലുവയിൽ ‍കാറിനുള്ളിൽ ‍യുവതി മരിച്ച നിലയിൽ , കണ്ടെത്തിയത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം
Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ വന്നാൽ രോഗികൾക്കും ആശ്വാസം; യാത്ര മിനിറ്റുകൾക്കുള്ളിൽ!
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു