Palakkad Petrol Bomb Attack : സൗഹൃദം വേണ്ടെന്ന് ബെസ്റ്റി പറഞ്ഞു; വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ട് പേർ പാലക്കാട് പിടിയിൽ
Petrol Bomb Attack In Palakkad For Bestie : 17 വയസുള്ള പെൺകുട്ടിയുടെ വീടിന് നേരെയാണ് യുവാക്കൾ ബോംബ് എറിഞ്ഞത്. പിടിയിലായ ഒരാൾ കഞ്ചാവ് കേസിലടക്കം പ്രതിയാണ്

പിടിയിലായ പ്രതികൾ
പാലക്കാട് : യുവാവുമായിട്ടുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പാലക്കാട് 17 വയസുള്ള പെൺകുട്ടിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. പാലക്കാട് കുത്തന്നൂർ സ്വദേശിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കുഴമന്ദം പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്ത് മഴ പെയ്തതിനാൽ മറ്റ് വലിയ അപകടം ഒന്നും സംഭവിച്ചില്ലെന്ന് പോലീസ് അറിയിച്ചു. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് ദിവസം മുമ്പ് ഓഗസ്റ്റ് 15-ാം തീയതി സ്കൂൾ അവധി ദിവസമാണ് പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിൻ്റെ ജനാലകൾ തകർന്നിരുന്നു. പിടിയിലായ പ്രതികൾക്ക് നേരത്തെ പെൺകുട്ടിയുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ സ്വഭാവദൂഷ്യത്തെ തുടർന്ന് പെൺകുട്ടി ആ സൗഹൃദം വേണ്ടെന്നുവെക്കുകയായിരുന്നു. ശേഷം പലതവണ പുറകെ നടന്ന് സൗഹൃദം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. തുടർന്നാണ് വീട്ടിലെത്തി യുവാക്കൾ ആക്രമണം നടത്തിയത്.
ALSO READ : Padmanabhaswamy Temple Data Leak: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ ഹാക്ക് ചെയ്തു; വിവരങ്ങൾ ചോർന്നതായി സൂചന
ബൈക്കിൽ വീട്ടിലെത്തിയ പ്രതികൾ ആദ്യം പെൺകുട്ടിയുടെ വീടിൻ്റെ ജനാലകൾ അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് പെട്രോൾ ബോംബ് കത്തിച്ചു വെച്ചു, പക്ഷെ മഴ പെയ്തതിനാൽ വലിയ ആപകടം ഒന്നും സംഭവിച്ചില്ല. പൊട്ടിത്തെറി ഉണ്ടാകാതെ വന്നതോടെ യുവാക്കൾ ബൈക്കിൽ ഉടനെ രക്ഷപ്പെടുകുയും ചെയ്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ യുവാക്കളിൽ ഒരാൾ കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് പോലീസ് അറിയിച്ചു.