AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amit Shah At Kerala: അമിത് ഷാ തിരുവനന്തപുരത്ത്; ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

Amit Shah Inaugurate BJP Kerala State Office: പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് റവന്യൂ ജില്ലകളിലെ 36,000 നേതാക്കളാണ് നേതൃസംഗമത്തിലെത്തുന്നത്.

Amit Shah At Kerala: അമിത് ഷാ തിരുവനന്തപുരത്ത്; ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
Amit Shah Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 12 Jul 2025 07:33 AM

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെ 11 മണിക്കാണ് സംസ്ഥാന ഓഫീസിൻ്റെ ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയർത്തിയ ശേഷം സ്ഥാപനത്തിന് മുന്നിൽ അമിത് ഷാ വൃക്ഷത്തൈ നടും. ഓഫീസിന്റെ നടുത്തളത്തിലായി സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെജി മാരാരുടെ പ്രതിമയും ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്യും.

അതിന് ശേഷം പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് റവന്യൂ ജില്ലകളിലെ 36,000 നേതാക്കളാണ് നേതൃസംഗമത്തിലെത്തുന്നത്. ഉച്ചയ്ക്ക് ശേഷം അമിത് ഷാ ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഇവിടെ ചർച്ച ചെയ്യുമെന്നാണ് വിവരം.

നാലുമണിയോടെ കണ്ണൂരിലേക്ക് അദ്ദേഹം തിരിക്കും. തുടർന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ആഭ്യന്തരമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. വാർഡ് തല നേതൃസംഗമത്തോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ശക്തമായ പോരാട്ടം ബിജെപി ആരംഭിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലടക്കം സംഭവിക്കുന്ന വീഴ്ചകൾ ബിജെപി ജനങ്ങളിലേക്ക് എത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടികാട്ടി.