Suresh Gopi: തലസ്ഥാനത്തും തൃശ്ശൂരും വോട്ട്, ഒടുവിൽ ഗുരുവായൂരിലും; വിശദീകരണവുമായി സുരേഷ് ഗോപി

Suresh Gopi Shifts Vote to Guruvayur: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലായിരുന്നു വോട്ട്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്.

Suresh Gopi: തലസ്ഥാനത്തും തൃശ്ശൂരും വോട്ട്, ഒടുവിൽ ഗുരുവായൂരിലും; വിശദീകരണവുമായി സുരേഷ് ഗോപി

Suresh Gopi

Edited By: 

Jenish Thomas | Updated On: 02 Mar 2026 | 05:09 PM

തൃശ്ശൂർ: തെരഞ്ഞെടുപ്പുകളിൽ വോട്ട് മാറുന്നതിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. എസ്ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക പുറത്ത് വന്നപ്പോൾ ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ടുള്ളത്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ നെട്ടശ്ശേരിയിലെ വാടക വീട് വിലാസത്തിൽ ആയിരുന്നു വോട്ട്. നെട്ടിശേരിയിലെ വാടക വീട് വിൽപ്പന നടത്തിയതിനാലാണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് വോട്ട് മാറ്റിയത്. കൂടാതെ കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് വിശദീകരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സുരേഷ് ​ഗോപിക്ക് രണ്ടിടത്ത് വോട്ട് ഉണ്ടായിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞ് വോട്ട് ചേർക്കുകയായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്.

ALSO READ: കേരളത്തിൽ എയിംസ് എത്തും അടുത്ത സാമ്പത്തിക വർഷത്തിൽ… സൂചനകൾ ഇങ്ങനെ

സംഭവത്തിൽ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. ‘കുമ്പടിക്ക്
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ,രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ല ഒറ്റക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ’ എന്നായിരുന്നു കോൺ​ഗ്രസ് നേതാവ് അനിൽ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അതേസമയം, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് ആഗ്രഹമെന്ന് സുരേഷ് ​ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘എന്റെ ആഗ്രഹം ഇത്രയേയുള്ളു. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു ‘ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞത്.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ